പ്രിയങ്ക പറയുമോ റോബര്‍ട്ട് വദ്രയുടെ വികസനമോഡല്‍?
ലഖ്‌നൊ: ഒരു ലക്ഷം രൂപയുടെ സമ്പാദ്യം മൂന്ന് വര്‍ഷം കൊണ്ട് 300 കോടിയാക്കി വളര്‍ത്തിയ റോബര്‍ട്ട് വദ്രയുടെ മാജിക് വികസന മോഡല്‍ അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് ബി ജെ പി. രാജ്യസഭ പ്രതിപക്ഷ ഉപനേതാവും ബി ജെ പിയിലെ മുതിര്‍ന്ന നേതാവുമായ രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൊവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവന്‍ നിക്ഷേപകരും പ്രിതസന്ധി നേരിടുമ്പോള്‍ റോബര്‍ട്ട് വദ്രയുടെ ബിസിനസ് മാത്രം ലാഭത്തിലായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് പ്രിയങ്ക ഗാന്ധി പറയുമോ. റോബര്‍ട്ട് വദ്രയുടെ കച്ചവടങ്ങള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തത് ഹരിയാനയിലും രാജസ്ഥാനിലും ഉണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് - രവി ശങ്കര്‍ പ്രസാദ് ആരോപിച്ചു.

ഗാന്ധികുടുംബത്തിലെ മരുമകനായ റോബര്‍ട്ട് വദ്രയെ വെറുതെവിടാന്‍ ബി ജെ പി തയ്യാറല്ല എന്നതിന്റെ സൂചന കൂടിയാണ് രവി ശങ്കര്‍ പ്രസാദിന്റെ ഈ പ്രതികരണം. നേരത്തെ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബി ജെ പി നടത്തുന്ന ആരോപണങ്ങളെ എതിര്‍ത്ത് ഭാര്യ പ്രിയങ്ക ഗാന്ധി നേരിട്ട് രംഗത്ത് വന്നിരുന്നു. പ്രതിപക്ഷമായ ബി ജെ പിയുടെ രാഷ്ട്രീയ ആക്രമണം മാത്രമാണ് വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ എന്നാണ് പ്രിയങ്ക പറയുന്നത്.
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും വേണ്ടി അമേഠിയിലും റായ്ബറേലിയിലും പ്രിയങ്ക വോട്ട് പിടിക്കാന്‍ ഇറങ്ങിയതോടെയാണ് ബി ജെ പി റഡാര്‍ വദ്രയ്ക്ക് നേരെ തിരിഞ്ഞത്. ഗുജറാത്തിലെ വികസന മോഡല്‍ ബി ജെ പിയുടെ പ്രചാരണം മാത്രമാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications