കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി പൊളിച്ചെഴുത്തോടെ പ്രിയങ്ക ഗാന്ധി പണി തുടങ്ങി!! ഒരേ ഒരു ലക്ഷ്യം, മിഷന്‍ 2022

Google Oneindia Malayalam News

ദില്ലി: അടിമുടി പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈ പിടിച്ച് ഉയര്‍ത്താന്‍ യുപിയില്‍ തുനിഞ്ഞിറഞ്ഞി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നേരത്തേ കിഴക്കന്‍ യുപിയുടെ ചുമതല മാത്രമുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.

<strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ</strong>രാഹുലിന് പകരക്കാരന്‍ ഈ മുതിര്‍ന്ന നേതാവ്? തിരുമാനം അടുത്താഴ്ചയോടെ

ഉത്തര്‍ പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍ രണ്ട് സീറ്റുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്.അതുകൊണ്ട് തന്നെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് യുപി കോണ്‍ഗ്രസില്‍ വലിയ അഴിച്ചു പണികളാണ് പ്രിയങ്ക നടത്തുന്നത്. വിദേശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ അവര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ നിര്‍ണായക തിരുമാനങ്ങളാണ് പ്രിയങ്ക കൈക്കൊണ്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ

രാഹുലിന്‍റെ വസതിയില്‍

രാഹുലിന്‍റെ വസതിയില്‍

തിങ്കളാഴ്ചയാണ് പ്രിയങ്ക സംസ്ഥാനത്തെ മൂന്ന് പാര്‍ട്ടി സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ചേര്‍ത്തത്. രാഹുല്‍ ഗാന്ധിയുടെ വസതിയായ 12 തുഗ്ലക് ലെയിനില്‍ വെച്ചായിരുന്നു യോഗം. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാധിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം സെക്രട്ടറിമാര്‍ മാത്രമല്ല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. യുപിയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

12 മണ്ഡലങ്ങളിലും

12 മണ്ഡലങ്ങളിലും

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് പ്രിയങ്ക പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. കോണ്‍ഗ്രസിന്‍റെ സ്വാധീനമുറപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അവര്‍ പ്രവര്‍ത്തകരില്‍ നിന്ന് തേടി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് സംസ്ഥാനത്ത് പ്രിയങ്ക തന്ത്രങ്ങള്‍ മെനയുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 12 മണ്ഡലങ്ങളില്‍ ഓരോ കണ്‍വീനര്‍മാരെ നിയമിക്കാനാണ് തിരുമാനം.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ഇവര്‍ ബ്ലോക്ക് തലത്തിലും ബൂത്ത് തലത്തിലുമുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഇവരില്‍ നിന്ന് കൂടിയുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക. ഇതിനോടകം തന്നെ പ്രിയങ്കയുടേയും സിന്ധ്യയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്രട്ടറിമാര്‍ സംസ്ഥാനത്തിന്‍റെ വിവിധ കോണുകള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതിന്‍റെ കാരണം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ നേതൃനിര

പുതിയ നേതൃനിര

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അടിമുടി പൊളിച്ചെഴുത്താണ് പ്രിയങ്കയുടെ ലക്ഷ്യം. അടിത്തട്ട് മുതല്‍ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് നേതൃത്വത്തിന്‍റെ നിരീക്ഷണം. ബ്ലോക്ക് തലത്തിലും സംസ്ഥാന തലത്തിലും പുതിയ നേതൃ നിര തന്നെ പ്രിയങ്ക അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനകീയ ഇടപെടല്‍

ജനകീയ ഇടപെടല്‍

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിട്ടത്.4 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി പോലും കോണ്‍ഗ്രസിന് നഷ്ടമായി. പ്രവര്‍ത്തകരും നേതാക്കളും നിര്‍ജ്ജീവമായതാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രിയങ്കയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരോട് കൂടുതല്‍ ജനകീയമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

<strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ</strong>കര്‍ണാടക: പ്രതിപക്ഷത്ത് ഇരിക്കാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവണമെന്ന് സിദ്ധരാമയ്യ

<strong>കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച</strong>കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

English summary
Priyanka started her mission 2022 in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X