കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

  • By
Google Oneindia Malayalam News

ലഖ്നൗ: അടിമുടി പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈ പിടിച്ച് ഉയര്‍ത്താന്‍ തുനിഞ്ഞിറഞ്ഞി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ ക്ഷീണത്തില്‍ അധ്യക്ഷ സ്ഥാനത്ത് ഇനി തുടരില്ലെന്ന് വാശി പിടിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയല്ല, ഇനി പാര്‍ട്ടിയെ നയിക്കാന്‍ പ്രിയങ്ക ഗാന്ധി തന്നെ മതിയെന്ന് തോന്നിക്കുന്ന നീക്കങ്ങളും നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകുകയാണവര്‍.

<strong>ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും</strong>ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും

പാര്‍ട്ടി ചുമതല ഏല്‍പ്പിച്ച കിഴക്കാന്‍ യുപിയിലാണ് പ്രിയങ്ക ഗാന്ധി ഒരു ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇനി യുപി കോണ്‍ഗ്രസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് പ്രിയങ്ക നല്‍കിയത്. വിശദാംശങ്ങളിലേക്ക്

 കാരണം കണ്ടെത്തി

കാരണം കണ്ടെത്തി

കിഴക്കന്‍ യുപിയിലെ എഐസിസി ജനറല്‍ സെക്രട്ടറിയായാണ് ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രിയങ്ക ഗാന്ധിയെ പര്‍ട്ടി നിയമിച്ചത്. പ്രിയങ്കയിലൂടെ കുറഞ്ഞത് 14 സീറ്റെങ്കിലും കോണ്‍ഗ്രസ് സംസ്ഥാനത്ത് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഗാന്ധി കുടുംബത്തിന്‍റെ ഉറച്ച സീറ്റായ അമേഠി പോലും കോണ്‍ഗ്രസിനെ കൈവിട്ടു.

 തോല്‍വിയുടെ ഷോക്ക്

തോല്‍വിയുടെ ഷോക്ക്

രാഹുല്‍ ഗാന്ധിക്ക് പകരം അമേഠിയില്‍ എത്തി കൊണ്ടുപിടിച്ച് പ്രചരണം നടത്തിയിട്ട് പോലും മണ്ഡലം കൈവിട്ടതിന്‍റെ ഷോക്ക് പ്രിയങ്കയ്ക്ക് ഉണ്ട്. എന്നാല്‍ പരാജയത്തില്‍ തകര്‍ന്ന് പിന്നോട്ട് പോകുകയല്ല അവര്‍. തോല്‍വിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പ്രിയങ്ക.

 റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാര്‍ട്ടിയുടെ പരാജയത്തിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് അറിയാന്‍ അവര്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യുപിയിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും യോഗത്തില്‍ പങ്കെടുത്തു. 45 മിനിറ്റോളം പ്രിയങ്ക നേതാക്കളുമായി സംവദിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്‍റെ കാരണം കണ്ടെത്താന്‍ പ്രിയങ്ക മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. മൂന്ന് എഐസിസി സെക്രട്ടറിമാരാണ് കമ്മിറ്റിയില്‍ ഉള്ളത്. അവര്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രിയങ്കയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 എങ്ങനെ പ്രവര്‍ത്തിക്കണം

എങ്ങനെ പ്രവര്‍ത്തിക്കണം

സംഘടന തലത്തിലെ വീഴ്ചയാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു കൊല്ലം മുന്‍പ് തന്നെ ബിജെപി പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതോടെ ഇനി 'യുപി കോണ്‍ഗ്രസ്' എങ്ങനെയാകണമെന്ന നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ പ്രിയങ്ക നല്‍കി.

 നേരിട്ട് ഇടപെടണം

നേരിട്ട് ഇടപെടണം

ജനങ്ങളുമായി പ്രവര്‍ത്തകര്‍ അകന്നെന്നാണ് പ്രിയങ്കയുടെ നിരീക്ഷണം. ഇനി അതു തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. പ്രാദേശിക വിഷയങ്ങളില്‍ ശക്തമായി ഇടപെട്ടേ മതിയാകൂവെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു. ജനങ്ങളുമായി അടുത്ത് ഇടപഴകണം. ജനങ്ങളുടെ ആശുപത്രി ആവശ്യങ്ങളില്‍ പോലും മറ്റൊന്നും നോക്കാതെ പ്രവര്‍ത്തിക്കുകയും തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു.

 ഉറപ്പ് നല്‍കി പ്രിയങ്ക

ഉറപ്പ് നല്‍കി പ്രിയങ്ക

പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ താന്‍ നേരിട്ട് ഇടപെടുമെന്നും പ്രിയങ്ക വ്യക്തമാക്കി. ഭരണ പക്ഷത്തിനെതിരെ പ്രതിഷേധിക്കുമ്പോഴും ജനങ്ങള്‍ക്കൊപ്പം എന്ന തോന്നല്‍ ഉണ്ടാക്കിയെങ്കില്‍ മാത്രമേ ഇനി പാര്‍ട്ടിക്ക് സംസ്ഥാനത്ത് തിരിച്ച് വരവ് സാധ്യമാകൂവെന്നും പ്രിയങ്ക പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.

<strong>സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!</strong>സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!

English summary
Priyanka suggests new plans for congress victory in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X