കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തെ ദില്ലിയില്‍ തടഞ്ഞ് സര്‍ക്കാര്‍, അവര്‍ കര്‍ഷക വിരുദ്ധര്‍, തുറന്നടിച്ച് പ്രിയങ്ക!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ മോദി സര്‍ക്കാരിനെതിരെ വമ്പന്‍ പ്രക്ഷോഭത്തില്‍. എന്നാല്‍ ഇവര്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് നടത്തിയ മാര്‍ച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. അതേസമയം പ്രിയങ്ക ഗാന്ധി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന് അവര്‍ തുറന്നടിച്ചു.

1

ഭാരതീയ കിസാന്‍ സംഘടനയുടെ ബാനറിലാണ് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബര്‍ 11ന് സഹാരണ്‍പൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കിസാന്‍ ഘട്ടിലേക്കുള്ള മാര്‍ച്ചിനിടെ നിരവധി നേതാക്കളെ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയും കര്‍ഷക നേതാവുമായ ചൗധരി ചരണ്‍ സിംഗിന്റെ സ്മാരമാണ് കിസാന്‍ ഘട്ട്. യുപി ഗേറ്റിന് സമീപമുള്ള ഇന്ദിരാപുരം, മഹാരാജ്പൂര്‍, അനന്ത് വിഹാര്‍ എന്നിവിടങ്ങളിലാണ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്.

അതേസമയം കര്‍ഷകരെ ദില്ലിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് തിരഞ്ഞെടുപ്പ് അടക്കം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പാക്കുന്നതിനോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പ്രിയങ്ക സമരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ദില്ലിയിലേക്ക് പോകുന്നതില്‍ നിന്ന് എന്തുകൊണ്ടാണ് കര്‍ഷകരെ തടഞ്ഞതെന്ന് പ്രിയങ്ക ചോദിച്ചു. എന്ത് കാരണമാണ് സര്‍ക്കാരിന് പറയാനുള്ളത്. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പ്രചാരണങ്ങളില്‍ കര്‍ഷക ക്ഷേമത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ യുപിയിലെ കര്‍ഷകര്‍ കരിമ്പിന്റെ കുടിശ്ശികകള്‍ ചോദിക്കുമ്പോള്‍, വായപ് എഴുതി തള്ളുന്നതിനെ കുറിച്ച് പറയുമ്പോള്‍, വൈദ്യുതി ചാര്‍ജ് കുറയ്ക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍, അവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് സര്‍ക്കാരെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

മോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകുംമോദി സ്തുതി വിട്ട് ശശി തരൂര്‍, ബിജെപി വിജയിച്ചത് ഇങ്ങനെ, ബാലക്കോട്ട് പറഞ്ഞാല്‍ രാജ്യദ്രോഹിയാകും

English summary
priyanka supports kisan march and hits out at govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X