• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റായ്ബറേലിയില്‍ പടയൊരുക്കവുമായി പ്രിയങ്ക... ഒപ്പം സോണിയയും, കര്‍ഷക പ്രക്ഷോഭത്തിന് പടയൊരുക്കം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും എത്തുന്നു. റായ്ബറേലി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കാനാണ് എത്തിയതെങ്കിലും യുപി പിടിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും മുന്നിലുള്ളത്. നേരത്തെ തന്നെ ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രിയങ്ക പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു

ഇതിന്റെ ഭാഗമായി ഗോരക്ഷാ ശാലകളൊക്കെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. മുസ്ലീം വിഭാഗത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകാതിരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ബിഎസ്പി കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ അവരെ നേരിടുകയെന്ന ദുഷ്‌കരമായ ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. സോണിയയുടെ സഹായം ഇതിന് അത്യാവശ്യമാണ്.

റായ്ബറേലിയില്‍ പടയൊരുക്കം

റായ്ബറേലിയില്‍ പടയൊരുക്കം

റായ്ബറേലിയിലെ ഗസ്റ്റ് ഹൗസിലാണ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുതിയ നീക്കങ്ങള്‍ക്കായി ഒത്തുച്ചേര്‍ന്നത്. യുപി കോണ്‍ഗ്രസിനെ പരിശീലിപ്പിച്ച് സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. നാല് ദിവസത്തെ ക്യാമ്പാണ് ഇത്. ജില്ലാ സെക്രട്ടറിമാര്‍ മുതലുള്ള പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. ബിജെപിയെ പ്രധാന എതിരാളിയായി കണ്ട് മുന്നോട്ട് പോകാനാണ് നിര്‍ദേശം. പക്ഷേ അതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തന സ്റ്റൈല്‍ ഒന്ന് മാറ്റണമെന്നാണ് പ്രധാന നിര്‍ദേശം.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

അമേഠി നഷ്ടമായത് പോലെ റായ്ബറേലിയും നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. സോണിയയുടെ അനാരോഗ്യവും ഒരുപ്രധാന കാരണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു റായ്ബറേലിയുടെ ചുമതല നല്‍കിയത്. ഇനിയും അത്തരം ശക്തമായ നീക്കങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നത്. സോണിയ മണ്ഡലത്തില്‍ സജീവമാകാനാണ് ഒരുങ്ങുന്നത്. അതിന് പുറമേ അദിതി സിംഗിനെ പോലുള്ളവര്‍ ഉയര്‍ത്തുന്ന വിഭാഗീയത അവസാനിപ്പിക്കേണ്ടതുണ്ട്.

ഘട്ടം ഘട്ടമായി പ്രവര്‍ത്തനം

ഘട്ടം ഘട്ടമായി പ്രവര്‍ത്തനം

പ്രവര്‍ത്തകരെ പല തരത്തിലായി തരം തിരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ദളിത് മേഖലയില്‍ ദളിത് നേതാവിനെ തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നഷ്ടമായ അമേഠിയില്‍ അടുത്ത തവണ ജയിക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായിരുന്നു അമേഠിയില്‍ കോണ്‍ഗ്രസ് നേരിടുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് പ്രവര്‍ത്തനം. രാഹുല്‍ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സൂചനയുണ്ട്. ഒബിസി വോട്ടുകളെ കൂടുതല്‍ ആശ്രയിക്കാനാണ് ശ്രമം.

മായാവതിയെ വീഴ്ത്തണം

മായാവതിയെ വീഴ്ത്തണം

പ്രിയങ്ക പരോക്ഷമായി മായാവതിയെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇത് ബിഎസ്പിക്കെതിരെയുള്ള നീക്കത്തിന്റെ തുടക്കമാണ്.്അമിത് ഷാ വിമര്‍ശനമുന്നയിച്ചിട്ടും പലര്‍ക്കും സിഎഎയില്‍ പ്രതികരിക്കാന്‍ മടിയാണെന്നും, അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇത് രാജസ്ഥാനിലെ കോട്ടയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മായാവതിക്കുള്ള മറുപടിയാണ്. ഇതുവരെ സിഎഎയില്‍ പ്രക്ഷോഭം നടത്താനോ മുസ്ലീങ്ങളെ പിന്തുണയ്ക്കാനോ മായാവതി തയ്യാറായിട്ടില്ല. ശക്തമായ വെല്ലുവിളി മായാവതി നേരിടുന്നത് പ്രിയങ്കയില്‍ നിന്ന് മാത്രമാണ്.

പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍

പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍

മിഷന്‍ യുപിയിലെ പ്രധാന തന്ത്രങ്ങള്‍ ഒരുക്കുന്നത് പ്രവര്‍ത്തകര്‍ തന്നെയാണ്. എല്ലാ വിഭാഗങ്ങളെയും പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ഗാന്ധി കുടുബം രംഗത്തുണ്ടാവില്ല. പകരം പ്രാദേശിക നേതാക്കളെ വളര്‍ത്തുകയും, അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ബിജെപിക്ക് 2017ല്‍ ലഭിക്കാത്ത വോട്ടുബാങ്കുകളെ കണ്ടുപിടിച്ച് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയാണ് തന്ത്രം. ഏറ്റവുമധികം കോണ്‍ഗ്രസിന് ലഭിച്ച ഒബിസി വോട്ടുബാങ്ക് പൊളിക്കാന്‍ അഖിലേഷ് യാദവിന്റെ സഹായവും കോണ്‍ഗ്രസിനുണ്ടാവും.

കര്‍ഷക സമരമൊരുങ്ങുന്നു

കര്‍ഷക സമരമൊരുങ്ങുന്നു

പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കര്‍ഷക സമരത്തിനൊരുങ്ങുകയാണ്. ഇത് മിഷന്‍ യുപിയുടെ തുടക്കമാണ്. കിസാന്‍ ജന്‍ ജാഗ്രണ്‍ അഭിയാന്‍ എന്നാണ് പ്രക്ഷോഭത്തിന് പേര്. ഓരോ ഗ്രാമത്തിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയാണ് പദ്ധതി. ഇതിന് പിന്നാലെ വമ്പന്‍ റാലി ഒരുങ്ങുന്നുണ്ട്. യുപിയില്‍ പ്രിയങ്കയ്ക്ക് കീഴില്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പടയൊരുക്കമാണ് ഇത്. കരിമ്പ് കര്‍ഷകര്‍ക്കുള്ള പണം വൈകുന്നത, തെരുവ് പശുക്കളുടെ പ്രശ്‌നം, ബുന്ധേല്‍ഖണ്ഡിലെ കര്‍ഷക ആത്മഹത്യ തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ അജണ്ടയിലുള്ളത്. കര്‍ഷകരില്‍ നിന്ന് പ്രശ്‌നങ്ങള്‍ എഴുതി വാങ്ങി, അത് നേരിട്ട് തഹസീല്‍ദാര്‍ക്ക് കൈമാറും. ഒപ്പം ലഘുലേഖകളും വിതരണം ചെയ്യും. ഒപ്പം കര്‍ഷക വായ്പ എഴുതി തള്ളുക, കര്‍ഷകര്‍ക്കുള്ള വായ്പ പകുതിയാക്കുക, പശു സംരക്ഷ കേന്ദ്രം എന്നിവ ഓരോ ഗ്രാമത്തിലും സ്ഥാപിക്കാന്‍ ആവശ്യപ്പെടും.

രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

English summary
priyanka to lead congress movement in up on farmers issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X