കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക നിശ്ചയാര്‍ഢ്യത്തില്‍, ചിന്‍മയാനന്ദ് കേസ് തുടക്കം മാത്രം, ജിതിന്‍ പ്രസാദ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ച നടപടിയില്‍ മുന്നറിയിപ്പുമായി ജിതിന്‍ പ്രസാദ. ചിന്‍മയാനന്ദിനെതിരായ ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി പ്രതിഷേധത്തിന് ഒരുങ്ങിയതായും, ഈ കേസ് അവര്‍ വിട്ടുകളയാന്‍ ഒരുക്കമല്ലെന്നും, നിശ്ചയദാര്‍ഢ്യത്തിലാണെന്നും ജിതിന്‍ പ്രസാദ വ്യക്തമാക്കി.

1

അതേസമയം എല്ലാം അവസാനിച്ചെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഇത് തുടക്കം മാത്രമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ട അറസ്റ്റില്‍ പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടി. ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് വലിയൊരു മാര്‍ച്ചാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ചിന്‍മയാനന്ദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യമറിയിച്ചായിരുന്നു മാര്‍ച്ച്.

അതേസമയം പ്രതിഷേധം നടത്തിയ ജിതിന്‍ പ്രസാദയടക്കമുള്ള 80 പേരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. ചിന്‍മയാനന്ദിനെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കോണ്‍ഗ്രസിന്റെ കാല്‍നട മാര്‍ച്ച് പൊതുജനശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിന് വേണ്ടിയാണ്. എന്നാല്‍ അധികൃതര്‍ ഇതിന് അനുമതി നല്‍കിയില്ല. ഷാജഹാന്‍പൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍ തടഞ്ഞെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും വീട്ടുതടങ്കലിലാണ്. എല്ലാവരെയും പിടിച്ചു കൊണ്ടുപോയി. സുസ്മിത ദേവിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ എങ്ങനെയാണ് ഈ മാര്‍ച്ചിനെ ക്രമസമാധാന പ്രശ്‌നമായി കാണുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. യുപി എന്നത് കശ്മീര്‍ അല്ലെന്നും അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

കശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയകശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയ

English summary
priyanka very firm jitin prasada on chinmayand issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X