കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!

Google Oneindia Malayalam News

ദില്ലി: രണ്ട് പ്രബല ശക്തികളെ നേരിടാന്‍ ദില്ലിയില്‍ വമ്പന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനാണ് ശ്രമം. ആംആദ്മി പാര്‍ട്ടിയെ തന്നെയാണ് മുഖ്യ എതിരാളിയായി കാണുന്നതെങ്കിലും, ബിജെപിയെ പൂട്ടാനുള്ള തന്ത്രമാണ് ഒരുക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

മോദി-അരവിന്ദ് കെജ്‌രിവാള്‍-പ്രിയങ്ക പോരാട്ടമായി ദില്ലി തിരഞ്ഞെടുപ്പിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിലൂടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും അവര്‍ക്ക് വലിയ ഗുണം ചെയ്യും. ഇതില്‍ പ്രാദേശിക പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിന് എത്രത്തോളം ശക്തിയുണ്ടെന്നും കണ്ടെത്താന്‍ സാധിക്കും. അതേസമയം പ്രിയങ്കയുടെ വരവ് വളരെ അപ്രതീക്ഷിതമായിട്ടാണ്. അത് എതിരാളികളുടെ തന്ത്രങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യും.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

ദില്ലിയില്‍ ഇത്തവണ ആരും പ്രതീക്ഷ വെക്കാത്തത് കൊണ്ട് അപ്രതീക്ഷിത പ്രകടനം കോണ്‍ഗ്രസ് നടത്തുമെന്നാണ് പ്രതീക്ഷകള്‍. അതുകൊണ്ട് എന്ത് റിസ്‌കും ഇത്തവണ എടുക്കാന്‍ അവര്‍ തയ്യാറാണ്. പ്രിയങ്ക ഗാന്ധിയെ വളരെ നിര്‍ബന്ധിപ്പിച്ചാണ് ദില്ലിയിലേക്ക് കൊണ്ടുവരുന്നത്. ഷീലാ ദീക്ഷിതിന്റെ അഭാവത്തില്‍ അതേ പ്രതിച്ഛായയുള്ള നേതാവിനെ ദില്ലിയുടെ മുഖമായി ഉയര്‍ത്തി കാണിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ പ്രിയങ്കയെ മുന്‍നിര്‍ത്തിയാണ് ബിജെപിക്ക് കുരുക്കൊരുക്കുന്നത്.

പ്രിയങ്ക താരമാകും

പ്രിയങ്ക താരമാകും

പ്രിയങ്ക, ജാമിയ, ജെഎന്‍യു, പൗരത്വ നിയമ വിഷയങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട്. യുപിയിലെ അവരുടെ ഓരോ പ്രകടനങ്ങള്‍ക്കും ദില്ലിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. യുപി, പൂര്‍വാഞ്ചല്‍ വോട്ടര്‍മാരുടെ പ്രിയ നേതാവും പ്രിയങ്ക തന്നെയാണ്. പൗരത്വ നിയമം ദില്ലിയില്‍ നടപ്പാക്കില്ലെന്ന കോണ്‍ഗ്രസ് വാദവും ഇതോടൊപ്പം ലക്ഷ്യം കണ്ടിട്ടുണ്ട്. കിഴക്കന്‍ ദില്ലിയിലും പടിഞ്ഞാറന്‍ ദില്ലിയിലുമായി 25 സീറ്റില്‍ അധികം പ്രിയങ്കയുടെ പ്രതിച്ഛായയില്‍ കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുതിപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുതിപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും നേടിയില്ലെങ്കിലും, 22 ശതമാനം വോട്ട് നേടിയതിന് പ്രധാന കാരണം പടിഞ്ഞാറന്‍ ദില്ലിയും ലഖ്‌നൗ അടക്കമുള്ളവയില്‍ പ്രിയങ്കയുടെ പ്രവര്‍ത്തനവുമാണ്. 2013ല്‍ നഷ്ടമായ വോട്ടര്‍മാര്‍ പതിയെ തിരിച്ചെത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം എഎപിക്ക് സീറ്റ് നഷ്ടപ്പെടുന്നതിലല്ല, മറിച്ച് ബിജെപിയുടെ സീറ്റ് വര്‍ധിക്കുന്നതിലാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അതേസമയം രാഹുല്‍ ഗാന്ധിക്ക് ദില്ലി തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. അതാണ് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് പ്രധാന കാരണം.

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

ബിജെപിയുടെ 2014ലെ തന്ത്രം അവര്‍ക്കെതിരെ തന്നെ പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ടെക്‌സ്റ്റ് മെസേജ് ക്യാമ്പയിനാണ് ഈ തന്ത്രം. ഓരോ വ്യക്തിക്കും ബിജെപിയുടെ പ്രചാരണങ്ങളെ പൊളിക്കുന്ന മെസേജുകള്‍ അയക്കുന്നതാണ് ഈ തന്ത്രം. അതേസമയം ഈ തന്ത്രം എത്രത്തോളം ഫലിക്കുമെന്ന് അറിയില്ല. അതേസമയം പൂര്‍വാഞ്ചലി വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ആ വിഭാഗത്തില്‍ നിന്ന് പ്രഖ്യാപിക്കും. ദില്ലിയുടെ ചുമതല കീര്‍ത്തി ആസാദിന് നല്‍കിയതും ഇതേ തന്ത്രത്തിന്റെ ഭാഗമാണ്.

പ്രവര്‍ത്തകര്‍ എവിടെ

പ്രവര്‍ത്തകര്‍ എവിടെ

കോണ്‍ഗ്രസിന് ബിജെപിയേക്കാളും എഎപിയേക്കാളും പ്രവര്‍ത്തകര്‍ ദില്ലിയിലുണ്ട്. എന്നാല്‍ പ്രവര്‍ത്തനത്തില്‍ വളരെ പിന്നിലാണ് അവര്‍. 2017ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആറുമാസം മുമ്പേ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അന്ന് വോട്ടുശതമാനം വര്‍ധിച്ചത്. ഇത്തവണ പക്ഷേ ആരും സജീവമല്ല. ഒരു നേതാവിന്റെ അഭാവം ദില്ലിയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഒരു വനിതാ നേതാവിന് ദില്ലിയില്‍ എപ്പോഴും ശക്തമായ സാന്നിധ്യമുണ്ട് എന്നതാണ് ചരിത്രം. ഇന്ദിരാ ഗാന്ധി, ഷീലാ ദീക്ഷിത്, സോണിയാ ഗാന്ധി, എന്നിവര്‍ക്ക് ശേഷം പ്രിയങ്ക എത്തുമെന്നാണ് കണക്കുകൂട്ടല്‍.

അവസാന ശ്രമം

അവസാന ശ്രമം

ദില്ലി തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിന്റെ അവസാനത്തെ ശ്രമമാണ്. ഇതില്‍ തോറ്റാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പൂര്‍ണമായും എഎപിയിലേക്ക് പോകും. അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി ഇത്ര ശക്തമായത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് കൊണ്ടാണ്. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്താനും ഈ തിരഞ്ഞെടുപ്പ് വിജയം അത്യാവശ്യമാണ്. അതേസമയം പ്രിയങ്ക ഇതുവരെ യുപിക്ക് പുറത്ത് പ്രചാരണത്തിനെത്തിയിട്ടില്ല. എല്ലാവരും ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ഇത് തന്നെ ദില്ലി കോണ്‍ഗ്രസിന് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന് തെളിയിക്കുന്നുണ്ട്.

ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!

English summary
priyanka will campaign for congress in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X