കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര്‍വാഞ്ചല്‍ കോണ്‍ഗ്രസ് തൂത്തുവാരും.....20 സീറ്റില്‍ പ്രിയങ്ക ഇഫക്ട്, ക്ലിക്കായത് 3 ഘടകങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ നിയോഗിക്കാനുള്ള പ്രധാന കാരണം പൂര്‍വാഞ്ചല്‍ മേഖലയാണെന്ന് കോണ്‍ഗ്രസ്. ഇവിടെ നിന്ന് ഇത്തവണ കോണ്‍ഗ്രസ് വന്‍ നേട്ടം കൊയ്യുമെന്നാണ് പ്രചവനം. അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാഞ്ചലില്‍ നിന്ന് തുടങ്ങിയാല്‍ ജാതി സമവാക്യം മാറ്റിയെഴുതാമെന്ന് പ്രിയങ്കയാണ് നേതൃത്വത്തെ അറിയിച്ചത്. കോണ്‍ഗ്രസിന് ഇത്തവണ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുന്നതും പൂര്‍വാഞ്ചലില്‍ നിന്നായിരിക്കും.

അതേസമയം പ്രിയങ്ക ഫാക്ടര്‍ മോദി തരംഗത്തേക്കാള്‍ മികച്ചതാവുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറപ്പില്ല. പക്ഷേ ഒന്നുമല്ലാതിരിക്കുന്ന അവസ്ഥയില്‍ പത്ത് സീറ്റിലധികം പാര്‍ട്ടി നേടിയാല്‍ അത് വമ്പന്‍ തിരിച്ച് വരവായിരിക്കും. യുപിയില്‍ പ്രിയങ്കയുടെ ആധിപത്യം അതോടെ ഉറപ്പിക്കും. പ്രധാനമായും മായാവതിക്കും യോഗി ആദിത്യനാഥിനുമാണ് ഇത് വെല്ലുവിളി ഉണ്ടാക്കാന്‍ പോകുന്നത്.

പ്രിയങ്ക തരംഗമാകും

പ്രിയങ്ക തരംഗമാകും

പ്രിയങ്കയെ കളത്തില്‍ ഇറക്കിയത് നിരവധി കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ്. രാഹുല്‍ 2022 ആണ് ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും, അതിലും ഏറെയാണ് കാര്യങ്ങള്‍. പൂര്‍വാഞ്ചല്‍ ഏറെ നിര്‍ണായകമായ മേഖലയാണെന്ന് പ്രിയങ്ക നേരത്തെ തന്നെ രാഹുലിനോട് പറഞ്ഞിരുന്നു. പൂര്‍വാഞ്ചലിലാണ് കോണ്‍ഗ്രസിന്റെ പ്രധാന വോട്ടുബാങ്കായ ബ്രാഹ്മണര്‍ ഏറ്റവുധികം ഉള്ളത്. ഇവര്‍ കോണ്‍ഗ്രിനൊപ്പമില്ല. ഇവരെ ഒന്നിപ്പിച്ച് പരമ്പരാഗത വോട്ടുബാങ്കിലേക്ക് മാറ്റുകയാണ് പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ്.

ആദ്യ വിജയം

ആദ്യ വിജയം

പ്രിയങ്ക ആദ്യ പൂര്‍വാഞ്ചലിലെ രണ്ട് ഗരാനകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ഇത് ഹിന്ദു മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. ഔറംഗബാദ് ഹൗസ് ഓഫ് കാശി, കാശി സദന്‍ ഓഫ് ബദോഹി എന്നിവയാണ് പൂര്‍വാഞ്ചല്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്. കാശി സദനിലെ പണ്ഡിറ്റ് ശ്യാംധര്‍ മിശ്രയും ഔറംഗബാദ് ഹൗസിലെ പണ്ഡിറ്റ് കമലാപതി ത്രിപാഠിയും ബ്രാഹ്മണ വോട്ടുകളെ ഏകീകരിക്കുന്നതില്‍ നിര്‍ണായകമാകും. ഇവര്‍ പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ പിന്തുണ നല്‍കിയിരിക്കുകയാണ്.

രണ്ട് ലക്ഷ്യം

രണ്ട് ലക്ഷ്യം

പ്രിയങ്കയുടെ ബോട്ടുയാത്ര പിന്നോക്ക വോട്ടുകളെ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന്റെ നേട്ടം ബിജെപിക്ക് ഊഹിച്ചെടുക്കാന്‍ സാധിച്ചില്ല. അലഹബാദില്‍ നിന്ന് ബദോഹിയിലേക്ക് വാരണാസി വഴിയുള്ള പ്രിയങ്കയുടെ യാത്രയില്‍ ബ്രാഹ്മണ, നിഷാദ്, മല്ല, കേവത് വിഭാഗത്തില്‍ വോട്ടര്‍മാര്‍ അമ്പരന്നിരുന്നു. ഇവര്‍ പെട്ടെന്ന് തന്നെ കോണ്‍ഗ്രസിലേക്ക് കളം മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സോണിയയുടെ അഭാവത്തില്‍ പുതിയ തന്ത്രങ്ങളൊരുക്കിയത് വലിയ രാഷ്ട്രീയ നേട്ടത്തിന് കളമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നത്.

മിര്‍സാപൂരില്‍ ബിജെപിയെ വെട്ടും

മിര്‍സാപൂരില്‍ ബിജെപിയെ വെട്ടും

മിര്‍സാപൂരില്‍ കോണ്‍ഗ്രസ് രണ്ടടി മുന്നോട്ട് ചാടിയാണ് ബിജെപിയെ ഞെട്ടിച്ചത്. ലളിതേഷ്പതി ത്രിപാഠിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കമലാപതി ത്രിപാഠിയുടെ കൊച്ചുമകനാണ് അദ്ദേഹം. മിര്‍സാപൂരില്‍ ഔറംഗബാദ് ഹൗസിന്റെ സ്വാധീനം മോദിയേക്കാള്‍ ശക്തമാണ്. ബ്രാഹ്മണ വോട്ടുകള്‍ക്ക് പുറമേ പിന്നോക്ക വോട്ടുകളും കോണ്‍ഗ്രസിലേക്ക് ഒഴുകുന്നുണ്ട്. ഇത് പ്രിയങ്ക മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ പദ്ധതിയാണ്. ബിജെപിക്ക് ഇത് ഒരിക്കല്‍ പോലും തോന്നാത്ത നീക്കമായിരുന്നു.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

പ്രിയങ്ക ബോട്ടുയാത്രയില്‍ ശ്യാംധര്‍ മിശ്രയെ നേരിട്ട് കണ്ടിരുന്നു. ഇത് വലിയ മാറ്റമാണ് കോണ്‍ഗ്രസില്‍ കൊണ്ടുവന്നത്. ശ്യാംധര്‍ മിശ്രയുടെ കുടുംബാംഗമായ നീലം മിശ്രയെ പ്രിയങ്ക കോണ്‍ഗ്രസിന്റെ പ്രാദേശിക പ്രസിഡന്റാക്കി. ഇതിന് പുറമേ വിന്ധ്യാഞ്ചല്‍ ധമിലെ പ്രാര്‍ത്ഥന ഹിന്ദുവോട്ടുകളുടെ ഒഴുക്ക് തന്നെ പാര്‍ട്ടിയിലേക്ക് ഉണ്ടാക്കിയിരിക്കുകയാണ്. വിന്ധ്യാഞ്ചല്‍ ധമുമായി കോണ്‍ഗ്രസുമായി അടുത്ത കാലത്ത് വലിയ ബന്ധമില്ലായിരുന്നു. 2022ലും ഇത് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യും.

29 സീറ്റുകള്‍

29 സീറ്റുകള്‍

പൂര്‍വാഞ്ചലില്‍ 29 സീറ്റാണ് ഉള്ളത്. അയോധ്യയും വാരണാസിയും ഗൊരഖ്പൂരുമെല്ലാം ഈ മണ്ഡലത്തിലാണ് ഉള്ളത്. നേപ്പാള്‍, ബീഹാര്‍, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളുമായും പൂര്‍വാഞ്ചല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടെയെല്ലാമുള്ള ട്രെന്‍ഡാണ് പൂര്‍വാഞ്ചലില്‍ ഉണ്ടാവുക. ഇവിടെ 20 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 27 സീറ്റുകളില്‍ ഉണ്ടായിരുന്ന ആധിപത്യം ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പ്രിയങ്കയുടെ വരവോടെയാണ് മാറി മറിഞ്ഞത്.

എല്ലാം പദ്ധതികള്‍

എല്ലാം പദ്ധതികള്‍

കോണ്‍ഗ്രസ് സംഘടാ ദൗര്‍ബല്യം പരിഹരിച്ച് കഴിഞ്ഞെന്നാണ് ബ്രാഹ്മണ വോട്ടര്‍മാരുടെ അഭിപ്രായം. വോട്ടുബാങ്കും പോരാട്ടവും ഇത്തവണ ശക്തിപ്പെടുമെന്നാണ് വ്യക്തമാകുന്നത്. ഇതിന് പുറമേ ക്ഷേത്ര സന്ദര്‍ശനവും ബോട്ട് യാത്രയും, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യത്തിനെതിരെയുള്ള വിമര്‍ശനമെല്ലാം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയുടെ ഭാഗമാണെന്ന് പ്രിയങ്ക പറയുന്നു. പ്രധാന എതിരാളി ബിജെപിയാണെങ്കിലും സംസ്ഥാന തലത്തില്‍ അത് എസ്പി ബിഎസ്പിയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കുംമധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കും

English summary
priyanka will make a wave in purvanjal congress hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X