കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക മത്സരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക എന്റെ സഹോദരിയാണ്. എന്റെ സുഹൃത്താണ്. അതില്‍ എല്ലാമുപരി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നെയും പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താന്‍ പ്രിയങ്കയുടെ സഹായം ഉണ്ടാകും. അല്ലാതെ പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നില്ല - പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടായി രാഹുല്‍ പറഞ്ഞു.

priyanka-gandhi

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നേതൃസ്ഥാനം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിരുന്നു. രാഹുല്‍ ഗാന്ധിയേക്കാള്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയാണ് നല്ലത് എന്ന അഭിപ്രായം പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുണ്ട്. നരേന്ദ്രമോഡിയെയും അരവിന്ദ് കെജ്രിവാളിനെയും പ്രതിരോധിക്കാന്‍ രാഹുലിന് കഴിയില്ല എന്നും ഇന്ദിരാഗാന്ധിയെ ഓര്‍മിപ്പിക്കുന്ന ഭാവങ്ങളുളള പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്നും അണികളും കരുതുന്നു.

ഈ സാഹതര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പ്രിയങ്ക ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ച വാര്‍ത്തയായത്. എന്നാല്‍ ഗാന്ധി കുടുംബാംഗങ്ങളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും പ്രിയങ്ക തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നടത്തുക മാത്രമേ ചെയ്യൂ എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കിയിരുന്നു.

English summary
Congress vice president Rahul Gandhi has said Priyanka will not contest elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X