പ്രിയങ്ക ഗാന്ധിയ്ക്ക് ടിവി റേറ്റിങ് കൂട്ടാനേ കഴിയൂ
അമേഠി: അമ്മയ്ക്കും സഹോദരനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രിയങ്കാ ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി ജനറല്‍ സെക്രട്ടറി അമിത് ഷ. പ്രിയങ്കാ ഗാന്ധിയ്ക്ക് കോണ്‍ഗ്രസിന്റെ ടിവി റേറ്റിങ് കൂട്ടാന്‍ കഴിയുമെന്നല്ലാതെ പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ലെന്ന് അമിത് ഷ പറഞ്ഞു.
പ്രിയങ്കയുടെ ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ ടിവി റേറ്റിങ് കൂട്ടും. ഒരിക്കലും അത് വോട്ടിന് ഗുണം ചെയ്യില്ലെന്നു പറഞ്ഞ അമിത് ഷാ താന്‍ പ്രിയങ്കയെ ഒരു ടെലിവിഷന്‍ താരമായല്ല ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി. ഐബിഎന്‍18 നെറ്റ് വര്‍ക്കിന് അനുവദിച്ച അഭമുഖത്തില്‍ സംസാരിക്കവെയാണ് ബി ജെ പി നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്കെതിരെ തിരിഞ്ഞത്.

അമ്മയ്ക്കും സഹോദരനും വേണ്ടി പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയിലും അവര്‍ അവരുടേതായ രീതിയിലുമാണ് യുദ്ധം ചെയ്യുന്നത് - അമിത് ഷാ പറഞ്ഞു.
അമേഠി കോണ്‍ഗ്രസിന് പിതൃസ്വത്തായി ലഭിച്ചതാണെന്നതില് ഒരു സംശയവുമില്ല. പക്ഷെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലൂടെ അതില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബി ജെ പി ഇവിടെ വിജയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത മത്സരമാണ് അമേഠിയിലെന്ന് അമിത് ഷാ പറഞ്ഞു.
-
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി












Click it and Unblock the Notifications