കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ വിറപ്പിച്ചത് അഖിലേഷ്; പ്രിയങ്കയുടെ വരവ് അവര്‍ ഭയന്നു, പ്രിയങ്ക വേണമെന്ന് അജയ് റായ്

Google Oneindia Malayalam News

ദില്ലി: വാരണാസിയില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ കാരണം എന്തെന്ന് വ്യക്തമാകാതെ കോണ്‍ഗ്രസ് യുപി ഘടകം. പ്രിയങ്ക മല്‍സര രംഗത്തുണ്ടാകുമെന്നാണ് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയത്. അവര്‍ കേന്ദ്ര നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം നടത്തിയ വിശദമായ ചര്‍ച്ചയില്‍ പ്രിയങ്ക മല്‍സരിക്കേണ്ട എന്നാണ് തീരുമാനിച്ചത്.

കഴിഞ്ഞതവണ മല്‍സരിച്ച അജയ് റായിയെ തന്നെ വീണ്ടും മല്‍സരിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ അജയ് റായിയും പറയുന്നു പ്രിയങ്കയാണ് സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ബിജെപി പരാജയപ്പെടുമായിരുന്നുവെന്ന്. മുന്‍ ധാരണയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നാക്കം പോകാന്‍ കാരണം എസ്പി നേതാവ് അഖിലേഷ് യാദവ് നടത്തിയ നീക്കങ്ങളാണെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.....

പ്രിയങ്കയെ ഏല്‍പ്പിച്ച ചുമതല

പ്രിയങ്കയെ ഏല്‍പ്പിച്ച ചുമതല

2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം സമ്മാനിക്കുക എന്നതാണ് പ്രിയങ്കക്ക് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല നല്‍കുമ്പോള്‍ രാഹുല്‍ ഗാന്ധി മുന്നില്‍ വച്ച ആവശ്യം. ദൗത്യം ഏറ്റെടുത്ത പ്രിയങ്ക വളരെ വേഗം ചരടുവലികള്‍ നടത്തുകയും ചെയ്തു.

 ഞാന്‍ റെഡിയെന്ന് പ്രിയങ്ക

ഞാന്‍ റെഡിയെന്ന് പ്രിയങ്ക

എന്നാല്‍ അതിനിടെയാണ് മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിക്കുക എന്ന ആവശ്യം ഉയര്‍ന്നത്. ആദ്യം മൗനം പാലിച്ച പ്രിയങ്ക പിന്നീട് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അതോടെ ഇക്കാര്യത്തില്‍ പന്തി രാഹുല്‍ ഗാന്ധിയുടെ കോര്‍ട്ടിലായി.

 രാഹുലും സൂചന നല്‍കി

രാഹുലും സൂചന നല്‍കി

ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമെന്നാണ് രാഹുല്‍ ഗാന്ധി സൂചന നല്‍കിയത്. വാരണാസിയില്‍ ഒരു സസ്‌പെന്‍സ് ഉണ്ടെന്നും അത് നിങ്ങള്‍ക്ക് ഉടന്‍ മനസിലാകുമെന്നും ഇപ്പോള്‍ അങ്ങനെ നില്‍ക്കട്ടെ എന്നുമാണ് രാഹുല്‍ ഹിന്ദു പത്രത്തോട് പറഞ്ഞത്.

 പിന്തിരിയാന്‍ കാരണം ഇതോ?

പിന്തിരിയാന്‍ കാരണം ഇതോ?

എന്നാല്‍ പ്രിയങ്കയെ മല്‍സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ എത്തിയതെന്നാണ് വിവരം. അതിന് രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് എസ്പി നടത്തിയ ചില നീക്കങ്ങളാണ്. അവര്‍ കഴിഞ്ഞദിവസം ശാലിനി യാദവിനെ വാരണാസിയിലെ എസ്പി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു.

 കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ശാലിനി

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ശാലിനി

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എസ്പിയില്‍ ചേര്‍ന്ന വ്യക്തിയാണ് ശാലിനി. കോണ്‍ഗ്രസ് മുന്‍ എംപിയുടെ മരുമകളാണിവര്‍. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ശാലിനിയെ തന്നെ വാരണാസിയില്‍ സ്ഥാനാര്‍ഥിയാക്കിയത് അഖിലേഷ് യാദവിന്റെ തന്ത്രമാണെന്ന് കരുതുന്നു.

 പ്രിയങ്കയുടെ വരവില്‍ ഭയം

പ്രിയങ്കയുടെ വരവില്‍ ഭയം

പ്രിയങ്കയ്ക്ക് അമിതമായ വീര പരിവേഷം ലഭിക്കുന്നുവെന്ന തോന്നല്‍ യുപിയിലെ മറ്റു കക്ഷികള്‍ക്കുണ്ട്. പ്രിയങ്കയുടെ വരവിന് ശേഷം യുപിയില്‍ കോണ്‍ഗ്രസിന് ചില ചലനങ്ങളുണ്ടായി എന്നും അവര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ പ്രിയങ്ക മോദിക്കെതിരെ മല്‍സരിച്ചാല്‍ രാഷ്ട്രീയ ചിത്രം മാറുമെന്നും അവര്‍ ഭയപ്പെട്ടു.

 വെല്ലുവിളിയാകുമെന്ന് കരുതി

വെല്ലുവിളിയാകുമെന്ന് കരുതി

2022ല്‍ എസ്പിക്കും ബിഎസ്പിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി ബിജെപി മാത്രമാകില്ല. പ്രിയങ്ക കൂടിയാകുമെന്ന് അഖിലേഷ് യാദവിന് ഉത്തമ ബോധ്യമുണ്ട്. പ്രിയങ്കയെ എന്തുവില കൊടുത്തും മല്‍സരത്തില്‍ നിന്ന് പിന്‍മാറ്റുക എന്നത് എസ്പിയുടെ ആവശ്യവുമായിരുന്നു.

പരാജയപ്പെടുമെന്ന തോന്നല്‍

പരാജയപ്പെടുമെന്ന തോന്നല്‍

ഇതാണ് മോദിക്കെതിരെ കോണ്‍ഗ്രസ് പശ്ചാത്തലമുള്ള വ്യക്തിയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ എസ്പി തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിടിക്കാന്‍ ശക്തിയുള്ള നേതാവാണ് എസ്പി സ്ഥാനാര്‍ഥി ശാലിനി. ഇനി പ്രിയങ്ക വന്നാല്‍ പരാജയപ്പെടുമെന്നും രാഹുല്‍ ഗാന്ധിക്ക് തോന്നലുണ്ടാകാന്‍ ഇതാണ് കാരണം.

 മുന്‍കൂട്ടി കാണേണ്ടിയിരുന്നു

മുന്‍കൂട്ടി കാണേണ്ടിയിരുന്നു

എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ തയ്യാറാകാത്ത എസ്പിയും ബിഎസ്പിയും വാരണാസിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണേണ്ടിയിരുന്നു. അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പ്രിയങ്ക മല്‍സരിക്കേണ്ട എന്ന് തീരുമാനിച്ചത് രാഷ്ട്രീയ മണ്ടത്തരമാകുമോ എന്ന ചോദ്യത്തിന് വരുംദിവസങ്ങള്‍ ഉത്തരം നല്‍കും.

ശക്തമായ സന്ദേശമാകും

ശക്തമായ സന്ദേശമാകും

ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ സന്ദേശമായിരുന്നു പ്രിയങ്ക മല്‍സരിക്കുകയാണെങ്കില്‍ എന്ന് യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മോദിക്കെതിരെ പ്രിയങ്ക മല്‍സരിച്ചാല്‍ രാജ്യത്ത് മൊത്തം അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും യുപിയലെ സമീപ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന് നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.

 പ്രിയങ്ക വരണമെന്ന് അജയ് റായ്

പ്രിയങ്ക വരണമെന്ന് അജയ് റായ്

വാരണാസിയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ ഒട്ടേറെ സാധ്യതകളുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അജയ് റായ് പറയുന്നു. ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രിയങ്ക മല്‍സരിച്ചാല്‍ ഏറെ നന്നാകുമെന്നും മോദി പരാജയപ്പെടുമായിരുന്നുവെന്നും അജയ് റായ് പറഞ്ഞു.

 അവര്‍ ബിജെപിയെ സഹായിച്ചു

അവര്‍ ബിജെപിയെ സഹായിച്ചു

എസ്പിയും ബിഎസ്പിയും ബിജെപിയെ സഹായിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എന്തിനാണ്. ബ്രാഹ്മണര്‍, ഭൂമിഹാര്‍, മുസ്ലിംകള്‍, സാധാരണക്കാര്‍ എല്ലാവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അജയ് റായ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യം പ്രതിസന്ധിയില്‍; ഒരുങ്ങുന്നത് വന്‍ കെണി, ജനങ്ങള്‍ ദുരിതത്തിലാകുംതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യം പ്രതിസന്ധിയില്‍; ഒരുങ്ങുന്നത് വന്‍ കെണി, ജനങ്ങള്‍ ദുരിതത്തിലാകും

English summary
Priyanka would have defeated Modi in Varanasi, says Congress candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X