കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധവുമായി രാഹുൽ; നടപടി ബിജെപി സർക്കാരിന്റെ അരക്ഷിതാവസ്ഥയെ തുടർന്ന്

Google Oneindia Malayalam News

ദില്ലി: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യുപി പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. പ്രിയങ്കയെ തടഞ്ഞത് ബിജെപി സർക്കാരിന്റെ അരക്ഷിത ബോധത്തിന്റെ ഭാഗമായാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിലെ ,സോസനഭദ്രയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രിയങ്ക.

യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസിയദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി

പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇത് അസ്വസ്ഥതപ്പെടുത്തുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ അരക്ഷിതാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

priyanka

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. ബുധനാഴ്ച സോൻ ഭദ്രയിൽ ഭൂമിതർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായി പോവുകയായിരുന്നു പ്രിയങ്ക. എന്നാൽ സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കടത്തി വിടാനാകില്ലെന്ന് പോലീസ് നിലപാടെടുത്തു. തുടർന്ന് പ്രിയങ്ക റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.]

സംഘർഷത്തിൽ പരുക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമാണ് പ്രിയങ്ക സോൻഭദ്രയിലേക്ക് പുറപ്പെട്ടത്. സംഘർഷത്തിൽ ഇരകളായവരെ നേരിട്ട് കാണുക മാത്രമാണ് തന്റെ ലക്ഷ്യം. തന്നെ തടയുന്നത് എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക പോലീസിനോട് ആവശ്യപ്പെട്ടു. എസ്പിജി വാഹനത്തിൽ നിന്നും ഇറങ്ങി റോഡിൽ ധർണയിരുന്ന പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

English summary
Priyanka's arrest reveals the BJP Govt’s increasing insecurity in UP, says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X