Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പ്രിയങ്ക സര്‍പ്രൈസ്!! ഭട്ടിന്‍ഡയില്‍ ജനങ്ങളെ കൈയ്യിലെടുത്തത് ഇങ്ങനെ,വീഡിയോ

Recommended Video

cmsvideo
    പ്രിയങ്ക പഞ്ചാബിലെ ജനങ്ങളെ കയ്യിലെടുത്തത് പഞ്ചാബി സംസാരിച്ച്

    ദില്ലി: പ്രിയങ്ക ഗാന്ധിയുടെ പ്രസംഗിക്കാനുള്ള കഴിവിനെ അസാധ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുള്ളത്. ഉരുളയ്ക്ക് ഉപ്പേരി പോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും കുറിക്ക് കൊള്ളുന്ന പ്രസ്താവനകളെല്ലാം നിറഞ്ഞതാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചരണവും. മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ എതിരാളികളെ പോലെ കൈയ്യിലെടുക്കുന്ന പ്രിയങ്കയുടെ തന്ത്രവും വാഴ്ത്തപ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സദസിനെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയ. ചില്ലറ സര്‍പ്രൈസ് അല്ല, കിടു സര്‍പ്രൈസ് എന്നാണ് ഭട്ടിണ്ടക്കാരുടെ അഭിപ്രായം.സംഭവം ഇങ്ങനെ

    priyankabatinda

    ഭട്ടിന്‍ഡയില്‍ പ്രിയങ്ക ഹിന്ദിയിലായിരുന്നു ആദ്യം പ്രസംഗം തുടങ്ങിയത്. എന്നാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ പ്രസംഗം പഞ്ചാബിലാക്കി ഈ ജനപ്രിയ നേതാവ്. ഇവിടെ പ്രസംഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. തന്‍റെ ഭര്‍ത്താവ് ഒരു പഞ്ചാബിയാണ്. പഞ്ചാബില്‍ പറഞ്ഞ ശേഷം അവര്‍ വീണ്ടും ഹിന്ദിയില്‍ തന്‍റെ പ്രസംഗം തുടര്‍ന്നു.

    പ്രിയങ്കയുടെ പഞ്ചാബി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും പ്രിയങ്കയുടെ അപ്രതീക്ഷിതമായ ചില ഇടപെടലുകള്‍ വാര്‍ത്തയായിരുന്നു. പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും എതിരെ ഗോബാക്ക് വിളിച്ച ബിജെപി പ്രവര്‍ത്തകരെ നേരിട്ട് കണ്ട് സംസാരിച്ച് കുശലാന്വേഷണം നടത്തിയതായിരുന്നു ഒന്ന്. ഒടുവില്‍ പ്രിയങ്കയുടെ സംസാരം അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസിന് വിജയാശംസ നേര്‍ന്നായിരുന്നു പ്രിയങ്കയെ അവര്‍ യാത്രയാക്കിയത്.

    മറ്റൊന്ന് ഭോപ്പാലില്‍ വെച്ചായിരുന്നു. പ്രചരണത്തിന് നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയ പ്രിയങ്ക പ്രസംഗം അവസാനിച്ച് മടങ്ങിയപ്പോഴും ജനങ്ങള്‍ പ്രിയങ്ക ദീദീ എന്ന് വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തടി കൊണ്ട് തയ്യാറാക്കിയ ബാരിക്കേഡുകള്‍ ചാടികടന്ന് പ്രിയങ്ക ജനങ്ങള്‍ക്കിടയിലേക്ക് എത്തി. ഇതിന്‍റെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+