കുടുംബപ്പേര് കാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ മകളും!
ഡെറാഡൂണ്‍: ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം കാക്കാനായി പ്രിയങ്ക ഗാന്ധി വദ്രയുടെ മകളായ മിരായയും ഡെറാഡൂണിലെ വെല്‍ഹാം സ്‌കൂളിലെത്തി. ഇന്ത്യയിലെ അതി പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളുകളിലൊന്നാണ് ഡെറാഡൂണിലേത്. മിരായയുടെ അമ്മ പ്രിയങ്കയുടെ അച്ഛന്‍ രാജീവ് ഗാന്ധിയും സഹോദരന്‍ രാഹുല്‍ രാഹുല്‍ ഗാന്ധിയും ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഡെറാഡൂണിലെ വെല്‍ഹാം ബോയ്‌സ് സ്‌കൂളിലും ഡൂണ്‍ സ്‌കൂളിലുമായിരുന്നു പഠിച്ചത്. തുടര്‍ന്ന് 1961 ല്‍ ഉന്നത പഠനത്തിനായി രാജീവ് ലണ്ടനിലേക്ക് പോയി. രാഹുല്‍ ആകട്ടെ ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളിലാണ് പഠിച്ചത്. 1981 - 83 കാലത്താണ് രാഹുല്‍ ഡൂണ്‍ സ്‌കൂളില്‍ പഠിച്ചത്.

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയായ മിരായ ആറാം ക്ലാസിലാണ് ഇവിടെ ചേര്‍ന്നത്. ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്‌കൂളിലാണ് മിരായയ്ക്ക് ഈയാഴ്ച അഡ്മിഷന്‍ കിട്ടിയതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്കയുടെ മൂത്ത മകന്‍ രെഹാന്‍ ഡൂണ്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
എന്തുകൊണ്ട് ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂള്‍?
ഉത്തരം ലളിതമാണ്. ഇന്ത്യയിലെ അതി പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളുകളിലൊന്നാണ് ഡെറാഡൂണിലേത്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ പ്രശസ്തി. എഡ്യുക്കേഷന്‍ വേള്‍ഡ് മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നാണ് ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂള്‍. സ്‌പോര്‍ട്‌സ് താരങ്ങള്‍, ബോളിവുഡ് താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ജേര്‍ണലിസ്റ്റുകള്‍ എന്ന് വേണ്ട ഇന്ത്യയില്‍ ഒരു പാട് സെലിബ്രിറ്റികളെ സംഭാവന ചെയ്തിട്ടുണ്ട് ഈ സ്‌കൂള്‍.












Click it and Unblock the Notifications