'കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍'; രാഷ്ട്രീയ മോഹം വീണ്ടും വെളിപ്പെടുത്തി റോബര്‍ട്ട് വദ്ര
ഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്ര തന്റെ രാഷ്ട്രീയ മോഹം പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയങ്കയ്ക്കു പിന്നാലെ ശരിയായ സമയത്ത് താന്‍ പാര്‍ലമെന്റില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചത്. താന്‍ അമേഠിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വദ്ര അന്ന് അവകാശപ്പെട്ടിരുന്നു
ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ കുടുംബത്തിന്റെ അനുഗ്രഹത്തോടെ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നാണ് റോബര്‍ട്ട് വദ്ര പറഞ്ഞത്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണം വര്‍ഷങ്ങളായി തന്നെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചയ്ക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബര്‍ട്ട് വദ്രയുടെ വാക്കുകള്‍ - 'ഗാന്ധി കുടുംബത്തിലെ അംഗം എന്ന നിലയിലാണ് എനിക്ക് രാഷ്ട്രീയവുമായുള്ള ബന്ധം. എന്നാല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പല പാര്‍ട്ടികളും എന്റെ പേര് ഉപയോഗിക്കുന്നു, എന്നെ രാഷ്ട്രീയത്തിലേക്കു അനാവശ്യമായി വലിച്ചിഴയ്ക്കുന്നു. ഓരോ തവണയും തിരഞ്ഞെടുപ്പ് ഉണ്ടാകുമ്പോള്‍ അവര്‍ എന്റെ പേര് പരാമര്‍ശിക്കുന്നു. അവര്‍ക്കെതിരേ ഒരു വിവാദം ഉണ്ടാകുമ്പോഴെല്ലാം അതില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ എന്റെ പേര് ഉപയോഗിക്കുന്നു.
'പ്രിയങ്ക ആദ്യം പാര്‍ലമെന്റില്‍ വരണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. അവര്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. അവരില്‍ നിന്നും രാഹുലില്‍ നിന്നും കുടുംബത്തിലെ എല്ലാവരില്‍ നിന്നും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു.
തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചാല്‍, എന്റെ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും അനുഗ്രഹത്തോടെ ഞാന്‍ ആ തീരുമാനമെടുക്കുമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും എന്ത് മാറ്റം കൊണ്ടുവരാനാകുമെന്നും കൃത്യമായ ധാരണയുണ്ടെന്നും വദ്ര പറഞ്ഞു.
വായ്പാ തട്ടിപ്പില്‍ വജ്രവ്യാപാരി മെഹുല്‍ ചോക്സി ബെജിയത്തില്‍ അറസറ്റ്‌ലായതിനെക്കുറിച്ചും വദ്ര പ്രതികരിച്ചു. ചോക്സിയുടെ അറസ്റ്റ് രാജ്യത്തിന് ഏറെ നിര്‍ണായകമാണെന്ന് വദ്ര പറഞ്ഞു.
'രാജ്യത്തിന് ഇത് വളരെ വലിയ കാര്യമാണ്. അന്യായം ചെയ്ത ആളുകളുടെ പണം തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണ്, സര്‍ക്കാര്‍ അതിനെക്കുറിച്ച് ചിന്തിക്കണം. നീരവ് മോദി ഉള്‍പ്പെടെ എല്ലാ പ്രതികളെയും തിരികെ കൊണ്ടുവരണം, ജനങ്ങളുടെ നഷ്ടം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രതികള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മോഷ്ടിച്ച പണം ഉടന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications