കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതിഇറാനി ഇടപെട്ടു; പ്രിയങ്കയുടെ പിഎ പുറത്ത്

Google Oneindia Malayalam News

അമേഠി: ബി ജെ പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ പരാതിയെ തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയുടെ പി എയെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ പി എയ്ക്ക് പോളിംഗ് ബൂത്തിനകത്ത് എന്ത് കാര്യം എന്ന് ചോദിച്ചാണ് സ്മൃതി ഇറാനി ഇവരെ ചോദ്യം ചെയ്തത്.

സ്മൃതി ഇറാനിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട, പ്രിയങ്കയുടെ പി എ പ്രീതി സഹായിയെ ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ട് പോളിംഗ് ബൂത്ത് പരിസരത്ത് നിന്നും പുറത്താക്കുകയായിരുന്നു. പ്രിയങ്ക വദ്രയുടെ പി എയ്ക്ക് പോളിംഗ് ബൂത്തിനകത്ത് എന്താണ് കാര്യം. അഥോറിറ്റി ലെറ്റര്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളെ അവഗണിച്ച് പോകുകയായിരുന്നു പ്രീതി സഹായി.

priyanka-smirithi-irani

തിരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ ക്യാമറകള്‍ പരിശോധിക്കാം - സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ അനുവദനീയമായതില്‍ കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെ മണ്ഡലത്തില്‍ പര്യടനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടിടത്ത് ബൂത്ത് പിടിച്ചെടുത്തതായും ആരോപണമുണ്ട്.

അതിനിടെ പത്ത് വര്‍ഷത്തിനിടെ ആദ്യമായി രാഹുല്‍ ഗാന്ധി വോട്ടിംഗ് ദിവസം തന്റെ മണ്ഡലമായ അമേഠി സന്ദര്‍ശിച്ചു. പോളിംഗ് ബൂത്തിനകത്ത് രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണി വരെ 37 ശതമാനം പോളിംഗാണ് അമേഠിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Priyanka's PRO asked to leave Amethi after Smriti Irani's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X