• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്സഭ തെരഞ്ഞെടുപ്പ്: പ്രതിപക്ഷം നിലം തൊടില്ല!! ബിജെപിയുടെ "വാര്‍ റൂമി" ലേക്കുള്ള ആയുധങ്ങള്‍ ഇതാണ്

  • By Desk

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും ഭരണ തുടര്‍ച്ച ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ ബിജെപി. സര്‍വ്വ സന്നാഹങ്ങളും നിരത്തിയാലും അധികാരം കൈവിട്ടേക്കാമെന്ന ഭയം ചെറുതായൊന്നുമല്ല ബിജെപി കേന്ദ്രത്തെ അസ്വസ്ഥമാക്കുന്നത്.

അതിനാല്‍ അമിത് ഷായെന്ന ചാണക്യന്‍റെ നിലവിലെ അടവുകളില്‍ നിന്ന് ഒരുപടി നീട്ടി എറിഞ്ഞാലേ കാര്യങ്ങള്‍ പ്രതീക്ഷിച്ചപ്പോലെ നടക്കുകയുള്ളൂ എന്ന വിലയിരുത്തല്‍ ഉണ്ട്. വന്‍ മാര്‍ജ്ജിനില്‍ കുറഞ്ഞ വിജയമില്ലാതെ മറ്റൊന്നും അജണ്ടയില്‍ ഇല്ലാത്തതിനാല്‍ അരയും തലയും മുറുക്കി ഇറങ്ങിയേ മതിയാവൂ എന്ന് സാരം. വിജയ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ഇങ്ങനെ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ സോഷ്യല്‍ മീഡിയകളുടേതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബിജെപി ഒരു മുഴം മുന്നേ ഏറിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ വാരിയേഴ്സിനെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിക്കാനും വ്യാജ പ്രചാരണങ്ങളെ ചെറുക്കാനുമെല്ലാം പ്രത്യേകം സോഷ്യല്‍ മീഡിയ ടീമുകള്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

വാര്‍ റൂം

വാര്‍ റൂം

എന്നാല്‍ സോഷ്യല്‍ മീഡിയ കൊണ്ടൊന്നും കാര്യങ്ങള്‍ വിചാരിച്ചിടത്ത് നില്‍ക്കില്ലെന്ന് അമിത് ഷായെന്ന ചാണക്യന് അറിയാം. അതിനാല്‍ ഒരു പ്രത്യേകം വാര്‍ റൂം തന്നെയാണ് ന്യൂഡല്‍ഹിയില്‍ 11 അശോക റോഡിലെ ബിജെപിയുടെ പഴയ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്ളവരാവട്ടെ മാധ്യമ പ്രവര്‍ത്തകര്‍, ഐഐടി-ഐഐഎം ബിരുദധാരികള്‍, അഭിഭാഷകര്‍, ഐടി വിദഗ്ദര്‍ എന്നിവരാണെന്ന് ദേശീയ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 200 ഓളം

നിലവില്‍ 200 ഓളം

200 ഓളം പേരുള്ള ഈ വാര്‍ റൂമില്‍ ഉടന്‍ തന്നെ നൂറു കണക്കിന് ആളക്കൂടി ചേര്‍ക്കുമെന്നാണ് വിവരം. വിവിധ ടീമുകള്‍ ആയാവും വാര്‍ റൂം പ്രവര്‍ത്തിക്കുക. വോട്ടിങ്ങ് പാറ്റേണുകള്‍, തദ്ദേശ തലങ്ങള്‍ മുതലുള്ള ഉപതിരഞ്ഞെടുപ്പ് ട്രന്‍റുകള്‍ എന്നിവയാകും ഒരുടീം കൈകാര്യം ചെയ്യുക. മറ്റൊരു ടീം പ്രത്യേകം സോഷ്യല്‍ മീഡിയ മാത്രം കൈകാര്യം ചെയ്യാന്‍.

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍

നാടിന്‍റെ പള്‍സ് അറിയുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് മറ്റൊരു ടീം. പ്രാദേശിക തലങ്ങളില്‍ വോട്ടര്‍മാരെ സംബന്ധിക്കുന്ന വിഷയങ്ങള്‍, അവര്‍ എങ്ങനെയാണ് വിഷയങ്ങളില്‍ പ്രതികരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് ഇവരെ ഉപയോഗപ്പെടുത്തുക.

വായനയ്ക്കും ചര്‍ച്ചകള്‍ക്കും

വായനയ്ക്കും ചര്‍ച്ചകള്‍ക്കും

നിലവില്‍ കത്തി നില്‍ക്കുന്ന വിഷയങ്ങള്‍, പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ഇവയെല്ലാം കൃത്യമായി പഠിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ഒരു ടീമിന് ചുമതലയുണ്ട്. ഇവര്‍ക്ക് പത്രം വായിക്കാനും മറ്റ് ഇടപെടലിനുമെല്ലാം സമയവും അനുവദിക്കും.

മാധ്യമ പ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍

മോദി സര്‍ക്കാരിന്‍റെ നിലവിലെ ഏറ്റവും വലിയ ശത്രു മാധ്യമ പ്രവര്‍ത്തകരാണെന്ന നിഗമനത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ അവരെ വരുതിയിലാക്കാനാണ് മറ്റൊരു പ്ലാന്‍. ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്നവരെ ഈ സംഘം നോട്ട് ചെയ്യും.

നിലപാടുകള്‍

നിലപാടുകള്‍

ഇവരുടെ നിലപാടുകള്‍ പരിശോധിച്ച് ബിജെപിക്ക് അനുകൂലമായാണോ എതിരായാണോ പ്രവര്‍ത്തിക്കുന്നതെന്നതടക്കമുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും. വന്‍ തുകയ ശമ്പളമായി നല്‍കിയാണ് ഈ സംഘത്തെ നിയമിച്ചിരിക്കുന്നത്. 25000 മുതലാണ് ഇവര്‍ക്കുള്ള ശമ്പളം നിശ്ചയിച്ചിരിക്കുന്നതെന്നും വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Pro-BJP or Anti-BJP: Inside the Modi-Shah Media Tracking 'War Rooms'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more