ദില്ലിയില്‍ പൗരത്വ പ്രക്ഷോഭകരും അനുകൂലികളും തമ്മില്‍ സംഘര്‍ഷം
ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും എതിര്‍ത്തും നടന്ന റാലിക്കിടെ ദില്ലിയിലെ മോജ്പൂരില്‍ സംഘര്‍ഷം. ജനക്കൂട്ടം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. നിയമത്തിനെതിരെ ശനിയാഴ്ച രാത്രി മുതല്‍ വനിതകള്‍ സമരം നടത്തുന്ന ജാഫറാബാദിലെ മെട്രോ സ്‌റ്റേഷന് അടുത്താണ് സംഘര്‍ഷമുണ്ടായത്.

നിയമത്തെ അനുകൂലിച്ച് റാലി നടത്താന്‍ ബിജെപി നേതാവ് കപില്‍ മിശ്ര തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും ഇരുവിഭാഗവും പിരിഞ്ഞുപോയിട്ടില്ല. ഇരുവിഭാഗത്തിനുമിടയിലായി പോലീസ് നിലയുറപ്പിച്ചിരുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് കല്ലേറ് നടന്നത്.
കല്ലേറ് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കല്ലേറ് തുടങ്ങിയതിന് പിന്നാലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൗരത്വ നിയമത്തിനെതിരായ സമരക്കാരില്‍ ഒട്ടേറെ സ്ത്രീകളും ഉള്ളതിനാല്‍ പോലീസ് ബലം പ്രയോഗിച്ചിരുന്നില്ല. ജാഫറാബാദില്‍ ദേശീയ പതാകയും പിടിച്ചാണ് വനിതകളും കുട്ടികളും സിഎഎക്കെതിരെ സമരം നടത്തുന്നത്.
മറ്റൊരു ഷാഹീന്‍ബാഗ് സമരത്തിനാണ് ജാഫറാബാദില്‍ തുടക്കമാകുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്. മോദിയെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത പ്രതിപക്ഷമാണ് ഇത്തരം സമരങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍ കുറ്റപ്പെടുത്തി. അതേസമയം, ഉത്തര്‍ പ്രദേശിലെ അലിഗഡിലും സിഎഎ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.












Click it and Unblock the Notifications