കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയ ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് രണ്ട് വനിതാ ഓഫീസര്‍മാര്‍. പ്രവര്‍ത്തകര്‍ക്കടിയിലേക്ക് വന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ ഇവരില്‍ ഒരാള്‍ക്ക് നേരെ കൈയ്യേറ്റം നടന്നു. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. ഞായറാഴ്ചയാണ് ബിജെപി പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്താന്‍ തീരുമാനിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലടുത്ത് ശനിയാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും റാലിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ നിരോധനം ലംഘിച്ച് റാലി നടത്തിയ ബിജെപി പ്രവര്‍ത്തകരെ ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മ നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ ഇവരുടെ മുടി പിടിച്ച് വലിച്ച് നിലത്തിടാന്‍ ശ്രമമുണ്ടായി. കളക്ടര്‍ നിധി നിവേദിത ബിജെപി പ്രവര്‍ത്തകരുടെ പിന്നാലെ ഓടിയാണ് അറസ്റ്റ് ചെയ്തത്....

കളക്ടറും ഡെപ്യൂട്ടി കളക്ടറും

കളക്ടറും ഡെപ്യൂട്ടി കളക്ടറും

കളക്ടറും ഡെപ്യൂട്ടി കളക്ടറും ചേര്‍ന്ന് റാലി തടഞ്ഞതോടെ സംഘര്‍ഷമായി. പോലീസുകാര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വന്ന് ഇരുവരും അറസ്റ്റിന് നേതൃത്വം നല്‍കി. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെ കയ്യേറ്റം ചെയ്തു. പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.

പ്രിയ വര്‍മ മുഖത്തടിച്ചു

പ്രിയ വര്‍മ മുഖത്തടിച്ചു

രാജ്ഗഡിലെ സംഘര്‍ഷത്തിന്റെയും അറസ്റ്റിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രണ്ട് വനിതാ ഓഫീസര്‍മാരെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മ മുഖത്തടിച്ചു.

മുടിപിടിച്ചു വലിച്ചു

മുടിപിടിച്ചു വലിച്ചു

ബിജെപി പ്രവര്‍ത്തകനെ മുഖത്തടിച്ച വേളയിലാണ് മറ്റൊരു പ്രവര്‍ത്തകന്‍ പ്രിയ വര്‍മയുടെ മുടി പിടിച്ച് വലിച്ചതും താഴെയിടാന്‍ ശ്രമിച്ചതും. ഡെപ്യൂട്ടി കളക്ടറെ കൈയ്യേറ്റം ചെയ്തത് ബിജെപി പ്രവര്‍ത്തകനാണെന്ന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അരക്കെട്ടില്‍ ചവിട്ടി

അരക്കെട്ടില്‍ ചവിട്ടി

റാലിക്കെത്തിയ ചിലര്‍ മോശമായി പെരുമാറിയതോടെയാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് പ്രിയ വര്‍മ പറഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഡ്യൂട്ടിയാണ് ചെയ്തത്. ഒരാള്‍ മുടി പിടിച്ചു വലിച്ചു. മറ്റൊരാള്‍ അരക്കെട്ടില്‍ ചവിട്ടി. എല്ലാവരും ഇരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് മുതിരുകയായിരുന്നുവെന്നും പ്രിയ വര്‍മ പറഞ്ഞു.

 ഒരാളെ തിരിച്ചറിഞ്ഞു

ഒരാളെ തിരിച്ചറിഞ്ഞു

മോശമായി പെരുമാറിയ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഡെപ്യൂട്ടി കളക്ടര്‍ പരാതി നല്‍കി. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാളെ തിരയുന്നുണ്ടെന്നും അയാളുടെ ചിത്രം കൈവശമുണ്ടെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പോലീസാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ബിജെപി ആരോപിച്ചു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് കളക്ടറും ഡെപ്യൂട്ടി കളക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശില്‍ ഹിറ്റ്‌ലറിസം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം.

150 പേര്‍ക്കെതിരെ കേസ്

150 പേര്‍ക്കെതിരെ കേസ്

രണ്ട് വനിതാ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഡെപ്യൂട്ടി കളക്ടറെ ആക്രമിച്ച രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച റാലി നടത്തിയ സംഭവത്തില്‍ 150 പേര്‍ക്കെതിരെ കേസെടുത്തു. 12 പേരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.

English summary
Pro-CAA rally; DC Priya Verma slaps unruly BJP workers, gets assaulted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X