കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം: പാർട്ടിയില്‍ ചേർന്ന് മുന്‍ മന്ത്രി ഉള്‍പ്പടേയുള്ള വന്‍ സംഘം

Google Oneindia Malayalam News

ദില്ലി: അടുത്ത വർഷം നടക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തില്‍ ഇരുപാർട്ടികള്‍ക്കും തുല്യ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതെങ്കിലും തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

നിലവിലെ ബി ജെ പി സർക്കാറിനെതിരായി ജനവികാരം ശക്തമാണെന്ന് മാത്രമല്ല ഭരണകക്ഷിയിലും അതൃപ്തികള്‍ ശക്തമാണ്, അതുകൊണ്ട് തന്നെ മൂന്നിലൊന്ന് വരെ സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. വിജയം ലക്ഷ്യമിട്ട് വന്‍പ്രചരണ പരിപാടികളാണ് സംസ്ഥാനത്ത് പാർട്ടി നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി മറ്റ് പാർട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളേയും കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നു.

ക്ലിക്കായി രാഹുലിന്റെ മാറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരും, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെക്ലിക്കായി രാഹുലിന്റെ മാറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരും, ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ ആഴ്ച ബി ജെ പിയില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേർന്നതെങ്കില്‍

കഴിഞ്ഞ ആഴ്ച ബി ജെ പിയില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേർന്നതെങ്കില്‍ ഇത്തവണത്തെ ഊഴം മുന്‍ ഉത്തർപ്രദേശ് മന്ത്രി കൂടിയായ എസ്പി നേതാവിന്റേതായിരുന്നു. ഒരുകാലത്ത അഖിലേഷ് യാദവിന്റെ പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന സാഹെബ് സിംഗ് സൈനിയാണ് കോണ്‍ഗ്രസില്‍ ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചു.

എസ്പി വിട്ട സൈനി ഉത്തരാഘണ്ഡ് കേന്ദ്രീകരിച്ചായിരുന്നു അടുത്തിടെ പ്രവർത്തിച്ച്

എസ്പി വിട്ട സൈനി ഉത്തരാഘണ്ഡ് കേന്ദ്രീകരിച്ചായിരുന്നു അടുത്തിടെ പ്രവർത്തിച്ച് വന്നിരുന്നത്. ജൂലൈയിൽ, ഹരിദ്വാറിൽ ജാഗൃതി കാമ്പെയ്‌ൻ ആരംഭിച്ചാണ് ഉത്തരാഖണ്ഡിൽ സൈനി തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടെതെങ്കിലും പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായുരുന്നു. മികച്ച പ്രതിച്ഛായയുള്ള നേതാവിനെ പാർട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡെറാഡൂണിലെ കോൺഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍

ഡെറാഡൂണിലെ കോൺഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ സാഹിബ് സിംഗ് പാർട്ടി അംഗത്വം സ്വീകരിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, മുൻ മുഖ്യമന്ത്രിയും സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ ഹരീഷ് റാവത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് യുപി മുൻ ക്യാബിനറ്റ് മന്ത്രിയും ഡസൻ കണക്കിന് സഹപ്രവർത്തകരും ഡസൻ കണക്കിന് സഹപ്രവർത്തകരും കോണ്‍ഗ്രസിലേക്ക് കടന്ന് വന്നത്.

ബി ജെ പിക്ക് യഥാർത്ഥ ബദലായി മാറാന്‍ കഴികയുള്ളുവെന്ന്

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നയിക്കുന്ന കോൺഗ്രസിന് മാത്രമേ സംസ്ഥാനത്തും രാജ്യത്തും ബി ജെ പിക്ക് യഥാർത്ഥ ബദലായി മാറാന്‍ കഴികയുള്ളുവെന്ന് തിരിച്ചറിഞ്ഞതിനലാണ് കോണ്‍ഗ്രസുമായി ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സാഹെബ് സിംഗ് സൈനി പ്രതികരിച്ചത്.

എല്ലാ മതങ്ങളെയും വർഗങ്ങളെയും വിഭാഗങ്ങളെയും ജാതികളെയും ബഹുമാനിക്കുന്ന

എല്ലാ മതങ്ങളെയും വർഗങ്ങളെയും വിഭാഗങ്ങളെയും ജാതികളെയും ബഹുമാനിക്കുന്ന ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് പാർട്ടിയെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹരീഷ് റാവത്ത് പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയത്തോടൊപ്പം സാമൂഹിക പരിഷ്കർത്താവായും കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുകയും സമൂഹത്തിന് പുതിയ ദിശാബോധം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ സംസ്ഥാന സർക്കാർ അഞ്ചുവർഷത്തെ ഭരണത്തിൽ വിലക്കയറ്റവും അഴിമതിയും

ലോക്‌സഭാ തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും ബി ജെ പി കപട വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ബി ജെ പിയുടെ സംസ്ഥാന സർക്കാർ അഞ്ചുവർഷത്തെ ഭരണത്തിൽ വിലക്കയറ്റവും അഴിമതിയും തകർത്താടിയെന്നും അദ്ദേഹം ആരോപിച്ചു. സാഹിബ് സിംഗ് സെയ്‌നി ഉത്തരാഘഡില്1 ജനിച്ച നേതാവാണെന്നും അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ പറഞ്ഞു.

കോൺഗ്രസ് കുടുംബത്തെ ബന്ധിപ്പിക്കുന്നതിനൊപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ

കോൺഗ്രസ് കുടുംബത്തെ ബന്ധിപ്പിക്കുന്നതിനൊപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന കോൺഗ്രസുകാരുടെ താൽപര്യങ്ങളും സംരക്ഷിക്കും. സാഹിബ് സിംഗ് സെയ്‌നിയും കൂട്ടാളികളും കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത് തീർച്ചയായും പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുമെന്ന് കാര്യത്തില്‍ സംശയമില്ലെന്നും പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

സാഹിബ് സിംഗ് സൈനിക്കൊപ്പം

സാഹിബ് സിംഗ് സൈനിക്കൊപ്പം, മുൻ റേഞ്ചർ സത്പാൽ സൈനി, ടിക്കാ റാം സൈനി, പ്രധാൻ സത്യപാൽ സൈനി, കർം സിംഗ് സൈനി, പരീക്ഷിത് സൈനി, വിജയ് സിംഗ് സൈനി, വിപിൻ സൈനി, വേദ്പാൽ സിംഗ്, ദീപക് സൈനി, സുബേദാർ വിജേന്ദർ സിംഗ് സൈനി, നരേഷ് സൈനി, ആശിഷ് സൈനി, കൃഷ്ണലാൽ സൈനി, വ്രാജ്പാൽ സൈനി, ദീപക് സൈനി, പ്രീതം സിംഗ് സൈനി, കദം സിംഗ് സൈനി, രാജ് സിംഗ് സൈനി, ഡോ. രാജേഷ് സൈനി, റഫാൽ സിംഗ് സൈനി, തലം സൈനി, രത്തൻലാൽ സൈനി തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേർന്നത്.

രൂപീകരണ കാലം മുതല്‍ തന്നെ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനം

രൂപീകരണ കാലം മുതല്‍ തന്നെ കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണ് ഉത്തരാഘണ്ഡ്. 2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.
2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു.

70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്

70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും. എന്നാല്‍ ഇത്തവണ ആഭ്യന്തര പ്രശ്നങ്ങളില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബി ജെ പി സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തില്‍ എത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നത് ഉള്‍പ്പടേയുള്ള നിരവധി വാഗ്ദാനങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. ഇതടക്കം ഉള്‍പ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ആദ്യ രൂപം ഉടന്‍ പുറത്തിറക്കാനുള്ള നീക്കത്തിലുമാണ് കോണ്‍ഗ്രസ്.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
Pro-Congress wave in Uttarakhand: Large group including party ex-minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X