Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഹുബലിക്ക് പെണ്ണ് വേണം, ഡിമാന്‍ഡുകളുമായി വില്ലന്‍ റാണ ഫേസ്ബുക്കില്‍!

ഹൈദരാബാദ്: ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമായ ബാഹുബലിയിലെ വില്ലന്‍ റാണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ബാഹുബലിക്ക് ഒരു പെണ്ണ് വേണം എന്നും പറഞ്ഞ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇട്ട ഒരു ഫോട്ടോയാണ് റാണയെ ഇപ്പോള്‍ വൈറലാക്കിയിരിക്കുന്നത്. ബാഹുബലിയിലെ നായകന്‍ പ്രഭാസിന് വേണ്ടിയായിരുന്നു റാണയുടെ പെണ്ണന്വേഷണം.

കഴിഞ്ഞില്ല, ആദ്യ എഡിഷനുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ പ്രോ കബഡിയിലും ഒരു കൈ നോക്കുകയാണ് റാണ. ബ്രാന്‍ഡ് അംബാസിഡറായാണ് പ്രോ കബഡിയില്‍ റാണ എത്തുന്നത്. ആന്ധ്ര പ്രദേശിലും തെലങ്കാനയിലും കബഡിയെ ജനപ്രിയമാക്കുക എന്ന ദൗത്യവുമായാണ് റാണയുടെ വരവ്. റാണ ബാഹുബലിക്ക് വേണ്ടി ഒരുക്കിയ മാട്രിമോണിയല്‍ പരസ്യം കൂടി കാണൂ...

ചെക്കന്‍ ഇങ്ങനെയൊക്കെയാണ്

ചെക്കന്‍ ഇങ്ങനെയൊക്കെയാണ്

36 വയസ്സുള്ള യോദ്ധാവ്. രാജകുടുംബാഗം. ആറടി രണ്ടിഞ്ച് ഉയരം. ഒരു കല്യാണം ഒത്തുവരുമെന്ന് കണ്ടാല്‍ മലകള്‍ കയറാന്‍ പോലും തയ്യാര്‍. മേക്കപ്പിലും വിദഗ്ധന്‍. വധുവിന് പോലും മേക്കപ്പിട്ടു കൊടുക്കും.

വധു സുന്ദരിയായിരിക്കണം

വധു സുന്ദരിയായിരിക്കണം

വധു അതീവസുന്ദരിയായിരിക്കണം. കണ്ടാല്‍ മല കയറിലും ഫോറസ്റ്റിലൂടെ പിന്തുടരാനും തോന്നുന്ന അത്രയും ആകര്‍ഷണം വേണം.

അമ്മായി അമ്മയെ ബഹുമാനിക്കണം

അമ്മായി അമ്മയെ ബഹുമാനിക്കണം

കഠിന തടവില്‍ കിടക്കുന്ന അമ്മായിയമ്മയെ ബഹുമാനിക്കുന്നവളായിരിക്കണം പെണ്‍കുട്ടി.

യുദ്ധമുറകള്‍ അറിഞ്ഞിരിക്കണം

യുദ്ധമുറകള്‍ അറിഞ്ഞിരിക്കണം

പെണ്‍കുട്ടി സുന്ദരിയായാല്‍ മാത്രം പോര യുദ്ധമുറകള്‍ അറിഞ്ഞിരിക്കുകയും വേണം. യുദ്ധതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാനും ആയുധങ്ങള്‍ പരിശോധിക്കാനും കഴിയണം.

ഇവിടെ ബന്ധപ്പെടാം

ഇവിടെ ബന്ധപ്പെടാം

[email protected] [email protected] or [email protected] താല്‍പര്യമുള്ള യുവതികള്‍ക്ക് ബന്ധപ്പെടാനായി മൂന്ന് ഈ മെയില്‍ ഐ ഡികളും റാണ കൊടുത്തിട്ടുണ്ട്. കട്ടപ്പയാണ് ബന്ധപ്പെടേണ്ട ഒരാള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+