Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോൺ 'അൽപവസ്ത്ര ധാരിയായ പെണ്ണ്'... കർണാടകത്തിൽ കുരുപൊട്ടൽ!!! അടുക്കാന്‍ അനുവദിക്കില്ല?

Recommended Video

cmsvideo
    'അല്‍പവസ്ത്രധാരിയായ പെണ്ണ്' സണ്ണിക്കെതിരെ പ്രതിഷേധം | Oneindia Malayalam

    ബെംഗളൂരു: സണ്ണി ലിയോണ്‍ ബോളിവുഡിലെ ഹോട്ടസ്റ്റ് താരമാണ്. ഭൂതാകാലം മുഴുവന്‍ ബോളിവുഡ് സിനിമകളിലൂടെ കഴുകിക്കളഞ്ഞ സണ്ണി ലിയോണിക്ക് ദശലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. സണ്ണി ലിയോണ്‍ കേരളത്തിലെത്തിയപ്പോള്‍ കാണാന്‍ ഓടിക്കൂടിയ ആരാധക കൂട്ടം വലിയ വാര്‍ത്തയും ആയിരുന്നു.

    ഈ വരുന്ന പുതുവര്‍ഷാഘോഷത്തില്‍ ബെംഗളൂരുവില്‍ സണ്ണി ലിയോണ്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ഇപ്പോള്‍ പറയുന്നത്. കര്‍ണാടകത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നതാണ് വാദം.

    എന്നാല്‍ സണ്ണി ലിയോണ്‍ ആദ്യമായിട്ടൊന്നും അല്ല കര്‍ണാടകത്തില്‍ വരുന്നത്. ഇതിന് മുമ്പ് വന്ന് സിനിമയില്‍ പോലും അഭിനയിച്ച് പോയിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നമാണ് ഇപ്പോള്‍ പൊട്ടിമുളച്ചിരിക്കുന്നത്.

    സണ്ണി എത്തുന്നു

    സണ്ണി എത്തുന്നു

    ബെംഗളൂരുവില്‍ ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടിയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു സ്വകാര്യ പരിപാടിയാണിത്. എന്നാല്‍ അത് പോലും നടത്താന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ ഒരു വിഭാഗം പറയുന്നത്.

    യുവസേന

    യുവസേന

    കര്‍ണാടക രക്ഷന വേദികെ യുവസേനയാണ് സണ്ണി ലിയോണിന്റെ പരിപാടിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കന്നഡ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് ഇവരുടെ പ്രതിഷേധം. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രതിഷേധ പരിപാടികളും ഇവര്‍ നടത്താന്‍ ഒരുങ്ങുകയാണ്.

    അല്‍പ വസ്ത്രം

    അല്‍പ വസ്ത്രം

    സണ്ണി ലിയോണിന്റെ അല്‍പ വസ്ത്രം ആണ് ഇവരുടെ പ്രധാന പ്രശ്‌നം. അല്‍പ വസ്ത്ര ധാരികളായ സ്ത്രീകളുടെ പ്രകടനങ്ങള്‍ കന്നഡ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇതൊരു സ്വകാര്യ ചടങ്ങാണ് എന്ന കാര്യം മറന്നുകൊണ്ടാണ് പ്രതിഷേധങ്ങള്‍ എല്ലാം.

    വന്‍ തുകയുടെ ടിക്കറ്റ്

    വന്‍ തുകയുടെ ടിക്കറ്റ്

    വന്‍ തുകയാണ് ഈ പരിപാടിയുടെ ടിക്കറ്റിന്. പരിപാടിയില്‍ മദ്യവും മറ്റ് പലതും ഒക്കെ ഉണ്ടാകും എന്നാണ് സര്‍ണാടക രക്ഷന വേദികെ യുവസേനയുടെ ആരോപണം. ഇത്തരം പരിപാടികള്‍ നടത്തുനന കമ്പനികള്‍ക്ക് ഒരു മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. സംസ്‌കാരത്തെ ബഹുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് സംസ്ഥാനത്ത് തുടരാം എന്നാണ് ഭീഷണി.

    സണ്ണിക്ക് ഒന്നും അറിയില്ല

    സണ്ണിക്ക് ഒന്നും അറിയില്ല

    കര്‍ണാടകത്തിന്റെ സംസ്‌കാരത്തെ കുറിച്ച് സണ്ണി ലിയോണിന് ഒന്നും അറിയില്ലെന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. അല്‍പ വസ്ത്ര ധാരികളുടെ നൃത്തം കൊണ്ട് തങ്ങളുടെ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. സണ്ണി ലിയോണിന്റെ പ്രകടനം അനുവദിക്കില്ലെന്ന ഭീഷണിയും ഉണ്ട്.

    നാണക്കേട്

    നാണക്കേട്

    സണ്ണി ലിയോണിന്റെ സാന്നിധ്യം തന്നെ നഗരത്തിന്റെ സംസ്‌കാരത്തിന് മോശമാണെന്ന് പ്രതിഷേധക്കാര്‍ ആക്ഷേപിക്കുന്നുണ്ട്. പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിനുള്ള വഴിയല്ല ഇത് എന്നും ഇവര്‍ പറയുന്നു. എന്തായാലും സണ്ണി ലിയോണ്‍ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

    അപ്പോഴില്ലാത്ത പ്രശ്‌നം

    അപ്പോഴില്ലാത്ത പ്രശ്‌നം

    സണ്ണി ലിയോണ്‍ മുമ്പ് പലപ്പോഴും കര്‍ണാടകത്തില്‍ വന്നിട്ടുണ്ട്. രണ്ട് കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടും ഉണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നത് വേറെ വസ്തുത. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ഈ പ്രതിഷേധത്തിന്റെ കാരണം എന്തായിരിക്കും?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+