കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്ക് വിദേശത്തുനിന്ന് സ്വീകരിച്ചത് 60 കോടി, പണം ഉപയോഗിച്ചത് മതംമാറ്റത്തിന്!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് വിദേശത്ത് നിന്ന് ലഭിച്ചത് 60 കോടി രൂപയെന്നു കണ്ടെത്തല്‍. മഹാരാഷ്ട്ര പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതും തീവ്രവാദത്തെ പിന്തുണക്കുന്നതുമാണെന്ന് ആരോപണങ്ങളെ തുടര്‍ന്ന മഹാരാഷ്ട സര്‍ക്കാരിന്റെ ഉത്തരവിലായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയത്.

 സാക്കിര്‍ നായിക്ക് നടത്തിയത് മതംമാറ്റ റാക്കറ്റ്, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിങ്ങനെ!!! സാക്കിര്‍ നായിക്ക് നടത്തിയത് മതംമാറ്റ റാക്കറ്റ്, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിങ്ങനെ!!!

മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് തിങ്കളാഴ്ചയാണ് മുംബൈ പോലീസ് 72 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്ന് വര്‍ഷത്തിനിടെ മൂന്ന് രാജ്യങ്ങളില്‍ നിന്നായി മൂന്ന് കോടി കൈപ്പറ്റിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍: സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍!!!ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍: സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍!!!

 60 കോടി

60 കോടി

സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 60 കോടി രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളുടെ പേരിലുള്ള അഞ്ച് അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

 പണം ഉപയോഗിച്ചത്

പണം ഉപയോഗിച്ചത്

വിദേശത്തുനിന്ന് കൈപ്പറ്റിയിട്ടുള്ള പണം എന്തിനാണ് ഉപയോഗിച്ചത് എന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാക്കിര്‍ നായി ക്ക് സ്ഥാപകനായിട്ടുള്ള ഐ.ആര്‍.എഫിന്റെ പേരിലുള്ള അക്കൗണ്ടുകളിലേക്കല്ല പണം നിക്ഷേപിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

 കേന്ദ്ര അന്വേഷണം

കേന്ദ്ര അന്വേഷണം

പണം നിക്ഷേപിച്ചവരും നായിക്കും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഐആര്‍എഫ് പ്രവര്‍ത്തകരെ ഉടന്‍ ചോദ്യം ചെയ്തേക്കും. വിദേശ പണ നിക്ഷേപ റെഗുലേറ്ററി ആക്ട് പ്രകാരമാണോ പണം സ്വീകരിച്ചിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയവും അന്വേഷിച്ചു വരികയാണ്.

എന്‍ജിഒ രജിസ്റ്റര്‍ ചെയ്തത്

എന്‍ജിഒ രജിസ്റ്റര്‍ ചെയ്തത്

വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുന്ന സ്ഥാപനം എന്ന പേരിലാണ് നായിക് നേതൃത്വം നല്‍കുന്ന എന്‍ജിഒ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പിന്നീട് മതപരമായ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് മുന്നോട്ടു കൊണ്ടുപോയത്. ഇതിലും വിശദമായ അന്വേഷണം നടക്കും.

ഇന്ത്യന്‍ മുജാഹിദ്ദീനുമായും

ഇന്ത്യന്‍ മുജാഹിദ്ദീനുമായും

സാക്കിര്‍ നായിക്കിന് ഭീകരസംഘടനയായ ഐസിസുമായും ഇന്ത്യന്‍ മുജാഹിദ്ദീനുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയിരുന്നു.

 ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കീഴില്‍ യുവാക്കളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേരള പോലീസ് അറസ്റ്റ് ചെയ്ത അര്‍ഷി ഖുറേഷി, റിസ് വാന്‍ ഖാന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മതംമാറ്റത്തിലുള്ള പങ്ക് വെളിപ്പെടുന്നത്

 വിവാദ പ്രഭാഷണങ്ങള്‍

വിവാദ പ്രഭാഷണങ്ങള്‍

മഹാരാഷ്ട്ര സര്‍ക്കാരിന് പുറമേ ഒമ്പത് കേന്ദ്ര ഏജന്‍സികളാണ് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നത്.

 വിദേശ ഫണ്ട്

വിദേശ ഫണ്ട്

രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതോടെ നായിക്കിനെതിരെ യുഎപിഎ ചുമത്താനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കെയാണ് വിദേശ ഫണ്ടിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.

 മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

മക്ക തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ നായിക്ക് ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ അന്വേഷണങ്ങളോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറായില്ല. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സ്‌കൈപ്പില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

 നിരോധിക്കും

നിരോധിക്കും

തീവ്രവാദത്തെ പിന്തുണയ്ക്കുന്നതും വര്‍ഗ്ഗീയത പടര്‍ത്തുന്നതുമാണ് നായിക്കിന്റെ മതപ്രഭാഷണങ്ങള്‍. യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ലഭ്യമായിട്ടുള്ള ഇവ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

English summary
Controversial preacher Zakir Naik recieves 60 crore rupess in 3 years from abroad. Investogating officers revealed details mentioned in investigative reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X