Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിജയകാന്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തുപ്പിയ സംഭവം, അന്വേഷണം നടത്താന്‍ കോടതി

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ കോടതിയും കൈവിട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയെന്ന പരാതി സത്യമാണെങ്കില്‍ വിജയകാന്തിനെതിരെ നടപടിയെടുക്കാനാണ് കോടതി നിര്‍ദ്ദേശം. കഴിഞ്ഞ മാസം ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന കാമ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താരം മോശമായി പ്രതികരിച്ചെന്നാണ് ആരോപണം.

മാധ്യമപ്രവര്‍ത്തകരുടെ നേരെ കാര്‍ക്കിച്ചു തുപ്പിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ ദേവരാജനാണ് വിജയകാന്തിനെതിരെ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

വിജയകാന്ത് കുടുങ്ങുമോ?

വിജയകാന്ത് കുടുങ്ങുമോ?

നടന്‍ വിജയകാന്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. സംഭവം സത്യമാണെങ്കില്‍ വിജയകാന്തിനെതിരെ നടപടിയെടുക്കാനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരാതി സത്യമാണെങ്കില്‍

പരാതി സത്യമാണെങ്കില്‍

മാധ്യമപ്രവര്‍ത്തകനായ ദേവരാജനാണ് വിജയകാന്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍.സുബ്ബയ്യ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതി വാസ്തവമാണെങ്കില്‍ തുടര്‍ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിര്‍ദ്ദേശമുണ്ട്.

സംഭവം നടന്നത്

സംഭവം നടന്നത്

കഴിഞ്ഞ മാസം ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന കാമ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താരം മോശമായി പ്രതികരിക്കുകയായിരുന്നു.

കാര്‍ക്കിച്ചു തുപ്പി

കാര്‍ക്കിച്ചു തുപ്പി

അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ജയലളിതയോട് ഇതേ ചോദ്യം ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ മറുചോദ്യം. നിങ്ങള്‍ക്ക് ചോദിക്കാന്‍ ധൈര്യമില്ലെന്നും പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു.

മാപ്പു പറയണം

മാപ്പു പറയണം

മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തമിഴ് നടന്‍ വിജയകാന്ത് മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+