കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾക്ക് വിരാമം...ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമിയാണ് ശബ്ദരേഖ മാധ്യമങ്ങൾക്ക് കൈമാറിയത്. 2016ൽ അവസാനമായി ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് ഇത്.

ശബ്ദരേഖ ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ കമ്മീഷന് കൈമാറുകയയിരുന്നു. ഓഡിയോയിൽ ആശുപത്രിയിലെ സംഭാഷണങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ 'ബീപ്' ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് തുടക്കം. ശ്വാസമെടുക്കുമ്പോൾ എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്.

ആരോപണങ്ങളുടെ മുന ഒടിഞ്ഞു

ആരോപണങ്ങളുടെ മുന ഒടിഞ്ഞു

ജയലളിതയുടെ മരണത്തില്‍ ശശികലക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ ശബ്ദരേഖ. ജയലളിത മരിച്ചതിനു ശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചതെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു ശശികലക്കെതിരെ ഉയര്‍ന്നിരുന്നത്. എന്നാൽ തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇതിന് തെളിവായി ദിനകരന്‍ വിഭാഗം ആശുപത്രിയില്‍ ജയലളിത കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്

മൂക്കടപ്പുണ്ടോ എന്ന ചോദ്യത്തിന് ജയലളിത ദേഷ്യപ്പെടുന്നുണ്ടെന്ന് ശബ്ദത്തിലൂടെ വ്യക്തമാണ്. എനിക്ക് അസ്വസ്ഥത തോന്നുമ്പോള്‍ നിങ്ങള്‍ വരാത്തതെന്തെന്ന് ചോദിക്കുന്നുണ്ട്. സിനിമ കാണുമ്പോള്‍ ഫാന്‍സുകാര്‍ വിസിലടിക്കുന്നത് പോലൊണ് താന്‍ ശ്വാസമെടുക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നതെന്നും അതെന്തുകൊണ്ടാണെന്നും ജയലളിത ചോദിക്കുന്നു. പുറത്ത്വിട്ട ശബ്ദരേഖയിൽ ഇതെല്ലാം വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്.

കഫകെട്ടും മാറാത്ത ചുമയും

കഫകെട്ടും മാറാത്ത ചുമയും

ശശികലക്കെതിരായ എതിര്‍ചേരി ജയലളിതയുടെ മരണകാരണം ശക്തമായ രാഷ്ട്രീയ ആയുധമാക്കിയാണ് എ ഐഡിഎംകെയ്‌ക്കെതിരെ പ്രയോഗിച്ചിരുന്നത്. എന്നാല്‍ ദിനകരന്‍ വിഭാഗം ഈ നീക്കത്തെ തെളിവു സഹിതം നിരത്തി പ്രതിരോധിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം അവസാനം കുറിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ. പരിശോധിക്കുന്ന ഡോക്ടറോട് ബിപിയും പള്‍സും എത്രയുണ്ടെന്ന് ജയലളിത ചോദിക്കുന്നുണ്ട്. കഫക്കെട്ടുണ്ടെന്നും മാറാത്ത ചുമയുണ്ടെന്നും ശബ്ദരേഖയില്‍ നിന്നും വ്യക്തമാണ്.

ഭക്ഷണത്തിന്റെ വിവരങ്ങളും പുറത്ത്

ഭക്ഷണത്തിന്റെ വിവരങ്ങളും പുറത്ത്


ജയലളിത കഴിച്ചിരുന്ന ഭക്ഷണത്തിന്റെ പട്ടികയും പുറത്ത് വന്നിട്ടുണ്ട്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 105 കിലോ ആയിരുന്നു ഭാരം. 2016 ഡിസംബർ 4ന് 102 കിലോ ആയിരുന്നു. അതേസമയം 75 ദിവസമാണ് അപ്പോളോയിൽ ജയ ചികിൽസയിലുണ്ടായിരുന്നത്. ഡിസംബർ അഞ്ചിന് മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. മുഖ്യമന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിച്ചില്ല. ഐസിയുവിലേക്ക് ആരെയും കടത്തിവിട്ടില്ല. അടുത്ത ബന്ധുക്കൾക്കു മാത്രം കുറച്ചുസമയം ഇളവുണ്ടായിരുന്നു. ഡ്യൂട്ടി ഡോക്ടറുടെ നിർദേശം അനുസരിച്ചാണു സന്ദർശകരെ അനുവദിച്ചത്. സാധിക്കാവുന്നതിന്റെ പരമാവധി ജയലളിതയ്ക്കു വേണ്ടി ആശുപത്രി ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ, ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡി നേരത്തെ വ്യക്തമാക്കിയരുന്നത്.

English summary
KS Sivakumar, relative of Jayalalithaa's VK Sasikala who also functioned as the former chief minister's personal doctor and medical coordinator, has submitted an audio recording of the AIADMK leader's conversation with a doctor in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X