കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ വെച്ച് ജയലളിത പരാതിപ്പെട്ടത് ശ്വാസ തടസ്സത്തെക്കുറിച്ച്! രക്തസമ്മര്‍ദ്ദം നോര്‍മല്‍!!

Google Oneindia Malayalam News

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വോയ്സ് റെക്കോര്‍ഡ‍് പുറത്തുവിട്ട് അന്വേഷണ സംഘം. രക്തസമ്മര്‍ദ്ദം 140/80 ആയിരുന്നുവെന്നും നോര്‍മല്‍ ആയിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ നല്‍കിയിട്ടുള്ളത്. ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശങ്കകളും സംശയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്ന ജയലളിതയുടെ സംഭാഷങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. 2016ല്‍ മരണത്തിന് മുമ്പ് ചെന്നൈിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതാണ് സംഭാഷണം. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ ചികിത്സിച്ചിരുന്ന ഡോ. കെഎസ് ശിവകുമാറാണ് സംഭാഷണങ്ങള്‍ അന്വേഷണ കമ്മീഷന് നല്‍കിയത്.

75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസംബര്‍ അഞ്ചിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് മരണമടയുന്നത്. അപ്പോളോ ആശുപത്രിയില്‍ വെച്ച് ജയലളിതയുടെ ശബ്ദം റെക്കോര്‍‍ഡ് ചെയ്തതായി ചികിത്സിച്ച ഡോക്ടര്‍ ശിവകുമാര്‍ അന്വേഷണ കമ്മീഷന് മുമ്പാകെ അറിയിച്ചിരുന്നു. ഇക്കാര്യമാണ് പിന്നീട് ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ അനുയായി രാജ സെന്തൂര്‍ പാണ്ഡ്യന്‍ വെളിപ്പെടുത്തിയത്. 2017 സെപ്തംബറിലാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭാഷണത്തില്‍ ആരോഗ്യത്തെക്കുറിച്ച്

സംഭാഷണത്തില്‍ ആരോഗ്യത്തെക്കുറിച്ച്


1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണമാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് എ അറുമുഖസ്വാമി മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുള്ളത്. ആശുപത്രി മോണിട്ടറിന്റെ ശബ്ദത്തിനൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ജയലളിത സംസാരിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമായി കേള്‍ക്കാം. ശ്വാസമെടുക്കുമ്പോള്‍ ചെവിയില്‍ ഒരു തരം ശബ്ദമുണ്ട്. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോര്‍ഡ‍് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടോയെന്ന് ജയലളിത ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇല്ലാത്ത പക്ഷം അത് വിട്ടുകളയാനും അവര്‍ ഡോക്ടറോട് പറയുന്നതും സംഭാഷണത്തില്‍ വ്യക്തമായി കേള്‍‌ക്കാം. സിനിമാ തിയ്യറ്ററില്‍ കാണികള്‍ വിസിലടിക്കുന്നതിന് സമാനമായ ശബ്ദമാണ് കേള്‍ക്കുന്നതെന്നും ജയലളിത പറയുന്നു.

ശ്വാസോച്ഛാസത്തില്‍ ആശങ്ക

ശ്വാസോച്ഛാസത്തില്‍ ആശങ്ക


33 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ജയലളിതയുടെ രണ്ടാമത്തെ വോയ്സ് റെക്കോര്‍ഡിംഗ്. ജയലളിത പറഞ്ഞതിന് പിന്നാലെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ജയലളിതയുടെ ശ്വാസോച്ഛാസം റെക്കോര്‍ഡ് ചെയ്തെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നതാണ് ഓഡിയോ. ശ്വാസോച്ഛാസം റെക്കോര്‍ഡ് ചെയ്തെന്നും അതില്‍ പേടിക്കാനില്ലെന്നും ഡോക്ടര്‍ പറയുന്നതും വോയ്സ് റെക്കോര്‍ഡില്‍ കേള്‍ക്കാം.

ബിപി നോര്‍മല്‍ തന്നെ

ബിപി നോര്‍മല്‍ തന്നെ

തന്റെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് ഡ്യൂട്ടി ഡോക്ടറോട് ചോദിക്കുന്ന ജയലളിതയും ഡോക്ടര്‍ നല്‍കുന്ന മറുപടിയും സംഭാഷണത്തില്‍ വ്യക്തമാണ്. രക്തസമ്മര്‍ദ്ദം 140 ആണെന്നും ഉയര്‍ന്ന നിലയിലാണെന്നും പറയുമ്പോള്‍ തനിക്ക് ഇത് നോര്‍മല്‍ ആണെന്ന് ജയലളിതയും പറയുന്നുണ്ട്. ശ്വാസതടസ്സം നേരിട്ടിരുന്ന ജയലളിത ചുമയ്ക്കുന്നതും വോയ്സ് റെക്കോര്‍ഡില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

കൈ കൊണ്ടെഴുതിയ ഡയറ്റ് ചാര്‍ട്ട്

കൈ കൊണ്ടെഴുതിയ ഡയറ്റ് ചാര്‍ട്ട്


ആഗസ്റ്റില്‍ ജയലളിതയ്ക്ക് താന്‍ നിര്‍ദേശിച്ച ഡയറ്റ് ചാര്‍ട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയാണ് ജയലളിത സൂക്ഷിച്ചിരുന്നതെന്ന് ശിവകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്വേഷണ കമ്മീഷന് മുമ്പില്‍ ഇത് ഹാജരാക്കിയ ഡോക്ടര്‍ ജയലളിതയ്ക്ക് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഡയറ്റിന് പുറമേ കഴിക്കേണ്ട മരുന്നുകളുടെ പട്ടികയും ജയലളിത സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു.

 ഡയറ്റില്‍ എന്തെല്ലാം

ഡയറ്റില്‍ എന്തെല്ലാം

രാവിലെ 4.55ന് പനിനീര്‍, 5.45ന് ഗ്രീന്‍ ടീ, പ്രഭാതഭക്ഷണത്തിന് ഇഡ്ഡലി നാല് കഷ്ണം ബ്രെഡ് എന്നിവയാണ് കഴിച്ചിരുന്നത്. 230 മില്ലി ലിറ്റര്‍ ഇളനീര്, 400 മിലി കാപ്പി എന്നിവയും ഡയറ്റിയുള്ളവയാണ്. രാലിലെ 5.05നും 5.35നും ഇടയിലുള്ള സമയമായിരുന്നു ഇതിനായി മാറ്റിവെച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരക്കപ്പ് ബസ്മതി ചോറും ഒരു കപ്പും തൈരും തയ്ക്കുളമ്പുമാണ് കളിക്കുക. ഉച്ചഭക്ഷണം രണ്ട് മണിക്കും 2.45നും ഇടയിലായിരുന്നു. 5.45നുള്ള കാപ്പി കഴിഞ്ഞാല്‍ ആറക്കും ഏഴേകാലിനും ഇടയില്‍ അത്താഴം കഴിക്കും. ഉണങ്ങിയ പഴങ്ങള്‍, കപ്പലണ്ടി ​എന്നിവ അരക്കപ്പും ഇഡ്ഡലി/ ഉപ്പുമാവ് എന്നിവ ഓരോ കപ്പുമാണ് അത്താഴത്തിന് കഴിക്കുക. അല്ലാത്ത പക്ഷം രണ്ട് കഷ്ണം ബ്രെഡ്, 200 മില്ലി പാല്‍ എന്നിവയും കഴിക്കും.

 ജയലളിതയുടെ മരണത്തില്‍ ദുരുഹത!

ജയലളിതയുടെ മരണത്തില്‍ ദുരുഹത!

2016 സെപ്തംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിനാണ് മരണമടഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. തോഴിയായ വികെ ശശികല മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. അതേസമയം ജയയുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒപി പനീര്‍ശെല്‍വവും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജസ്റ്റിസ് അറുമുഖ സ്വാമിയെ ഏകാംഗ കമ്മീഷനായി നിയമിച്ചത്.

English summary
A recording of late chief minister Jayalalithaa's voice, telling a doctor that her blood pressure of 140/80 was normal for her, has been made available to the media by the commission probing her death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X