• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയന്ത് സിന്‍ഹയ്ക്കും ജയ് ഷായ്ക്കുമെതിരെയും അന്വേഷണം വേണം: കേന്ദ്രത്തിന് സിന്‍ഹയുടെ കൊട്ട്!

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. ജിഎസ്ടി അഴിഞ്ഞുലഞ്ഞ സംവിധാനമാണെന്നും അറ്റകുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നും സിന്‍ഹ ചൂണ്ടിക്കാണിച്ചു. പാര‍ഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള തന്‍റെ മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹയുടെ പങ്കും അരുണ്‍ ജെയ്റ്റ്ലിയുടെ മകന്‍ ജയ് ഷായുടെ പങ്കും അന്വേഷിക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെടുന്നു. തന്‍റെ മകന്‍ ജയന്ത് സിന്‍ഹയുടെ ഇടപാടുകള്‍ നിയമപരമായിരുന്നുവെന്ന വാദമാണ് യശ്വന്ത് സിന്‍ഹ ഉയര്‍ത്തുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധനീക്കം!! ലെബനണ്‍ വിടാന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുഎഇയും കുവൈത്തും ബഹ്റൈനും, ലെബനണ്‍ ഒരുങ്ങിത്തന്നെ!!

ജര്‍മന്‍ ദിനപത്രം സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്നവരുടെ കള്ളപ്പണ നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന്‍ രവി ക‍ൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരും പാര‍ഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

മോദിക്ക് അടുത്ത പണി: വിശ്വസ്തന്‍ സൂപ്പര്‍ സ്പൈ അജിത് ഡോവലിന്‍റെ മകനെതിരെ ആരോപണം

 ജയ് ഷായ്ക്ക് എതിരെയും

ജയ് ഷായ്ക്ക് എതിരെയും

തന്‍റെ മകന്‍ ജയന്ത് സിന്‍ഹയ്ക്കെതിരെ അന്വേഷണം നടത്തിക്കൊള്ളട്ടെ പറയുന്ന സിന്‍ഹ അമിത് ഷായുടെ മകന്‍ ജയന്ത് ഷായ്ക്ക് എതിരെയും അന്വേഷണം നടത്താന്‍ തയ്യറാവാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരെ നേരത്തെ ദി വയറും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

 714 പേര്‍ ഇന്ത്യക്കാര്‍

714 പേര്‍ ഇന്ത്യക്കാര്‍

പാരഡ‍ൈസ് പേപ്പേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് 714 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 13.4 ലക്ഷം രേഖകള്‍ പാര‍ഡൈസ് പേപ്പര്‍ എന്ന പേരില്‍ പുറത്തുവിട്ടത്. നേരത്ത പനാമ പേപ്പര്‍ പുറത്തുവിട്ട ഐസിജെയുടെ പങ്കും ഇതിന് പിന്നിലുണ്ട്.

 സമയപരിധിക്കുള്ളില്‍

സമയപരിധിക്കുള്ളില്‍

അന്വേഷണം അനിവാര്യം പാരഡ‍ൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സിന്‍ഹ ഇതില്‍ തന്‍റെ മകന്‍ ജയന്ത് സിന്‍ഹയും അമിത് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് നേരെയും അന്വേഷണം വേണമെന്നും അന്വേഷണം സമയപരിധിക്കുള്ളില്‍ ആയിരിക്കണമെന്നും ഇതിനായി 15 മുതല്‍ ഒരു മാസം വരെ സമയമെടുക്കാമെന്നും സിന്‍ഹ ചൂണ്ടിക്കാണിക്കുന്നു.

 കോണ്‍ഗ്രസും വിവാദത്തില്‍

കോണ്‍ഗ്രസും വിവാദത്തില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഘെലോട്ട്, വയലാര്‍ രവിയുടെ മകന്‍ രവി ക‍ൃഷ്ണ, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരും പാര‍ഡൈസ് രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തെ പ്രതിചേര്‍ത്ത ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത്കെയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍സ്, അപ്പോളോ

ടയേഴ്സ്, ഹാവെല്‍സ്, ഹിരാനന്ദനി ഗ്രൂപ്പ് എന്നിവയ്ക്ക് പുറമേ മദ്യ രാജാവ് വിജയ് മല്യയുടെ ജി​എംആര്‍ ഗ്രൂപ്പ്, യുണൈറ്റ‍ഡ് സ്പിരിറ്റ് എന്നീ കമ്പനികളുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

 ഇന്ത്യയിലെ പ്രമുഖര്‍

ഇന്ത്യയിലെ പ്രമുഖര്‍

2ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ നീരാ റാഡിയ, പനാമ പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള അമിതാഭ് ബച്ചന്‍, സഞ്‍ജയ് ദത്തിന്‍റെ ഭാര്യ മാന്യത എന്നിവരും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ലമെന്‍റ് അംഗം ജയന്ത് സിന്‍ഹയുടെ പേരും രേഖകളിലുണ്ട്. ഒമഡിയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്‍റെ മുന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന സിന്‍ഹ 2013ലാണ് കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുന്നത്. ഈ സ്ഥാപനമാണ് ആപ്പിള്‍ ബേയുമായി 2012ല്‍ കരാറൊപ്പിട്ടത്.

 ആപ്പിള്‍ ബേ

ആപ്പിള്‍ ബേ

പാരഡൈസ് പേപ്പേഴ്സില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ അധികവും ബര്‍മുഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ബേ, സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യ സിറ്റി എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ്. ഈ കമ്പനികളുടെ ഉപയോക്താക്കളില്‍ അധികവും ഇന്ത്യക്കാരാണെന്ന സൂചനയാണുള്ളത്.

 ലോക നേതാക്കളും പട്ടികയില്‍

ലോക നേതാക്കളും പട്ടികയില്‍

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, എലിസബത്ത് രാജ്ഞി, റഷ്യന്‍ പ്രസിഡ‍ന്‍റ് വ്ളാഡിമിര്‍ പുടിന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ എന്നിവരുടെ പേരുകളും പാരഡ‍ൈസ് പേപ്പേഴ്സിലുണ്ട്. ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹൂസൈന്‍റെ രഹസ്യ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 നടപടിയെടുക്കും

നടപടിയെടുക്കും

പാരഡ‍ൈസ് പേപ്പേഴ്സില്‍ പേരുള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് ആദായനികുതി വകുപ്പിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അറിയിച്ചിട്ടുണ്ട്. മന്ത്രാലയമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. പങ്കുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായി നടപടിയുണ്ടാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 വയലാര്‍ രവിയുടെ മകനും

വയലാര്‍ രവിയുടെ മകനും

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളി. രവി കൃഷ്ണ ഡയറക്ടറായ സക്വിറ്റ്സ ഹെല്‍ത്ത് കെയറിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. രാജസ്ഥാനിലെ ആംബുലന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്‍റും ഈ കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പാരഡൈസ് പേപ്പേഴ്സ് വിവാദം പുറത്തുവരുന്നത്. ഇതേ സംഭവത്തില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഘെലോട്ടും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും അന്വേഷണം നേരിടുന്നവരുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ ബേ വഴിയാണ് കമ്പനി രജിസ്ട്രേഷനെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

 ദി വയറിന്‍റെ റിപ്പോര്‍ട്ട്

ദി വയറിന്‍റെ റിപ്പോര്‍ട്ട്

നേരത്തെ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുള്ള കമ്പനി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഈടില്ലാതെ വായ്പ സ്വന്തമാക്കിയെന്ന ആരോപണങ്ങളാണ് ദി വയര്‍ ഉന്നയിച്ചത്. സംഭവത്തില്‍ ജയ് ഷാ ദി വയറിനെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ അദികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ വരുമാനം 50000 ത്തില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്നാണ് ദി വയര്‍ പുറത്തുവിട്ട വാര്‍ത്ത. അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തനിയ്ക്കും തന്‍റെ കമ്പനിയ്ക്കും മാനക്കേട് ഉണ്ടാക്കിയെന്നും അതിനാല്‍ നഷ്ടപരിഹാരമായി 100 കോടി രൂപ വേണമെന്നുമായിരുന്നു ജയ് ഷാ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യം.

English summary
Veteran BJP leader and former Finance Minister Yashwant Sinha have said that his son Jayant Sinha, who is a Union Minister, should be probed in the Paradise Papers case, along with Jay Shah, whose firm a spike in revenue after tht BJP came to power, said reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X