കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍(?) നിന്നുള്ള 153 പ്രാവുകള്‍ കസ്റ്റഡിയില്‍... ലക്ഷ്യം ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി?

  • By Desk
Google Oneindia Malayalam News

ജമ്മു: പാകിസ്താന്‍ ചാരവൃത്തിയ്ക്ക് വേണ്ടി പ്രാവുകളെ ഉപയോഗിച്ചാക്കാം എന്ന് നേരത്തേ തന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം അതിര്‍ത്തി കടന്നുവന്ന പ്രാവിന്റെ പക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള ഭീഷണിയാണ് ഉണ്ടായിരുന്നത്.

പാകിസ്താനില്‍ നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം... ഭീഷണി മാത്രമല്ല, എന്തും സംഭവിക്കാം

എന്നാല്‍ ഇപ്പോള്‍ പിടികൂടിയിട്ടുള്ളത് 153 പ്രാവുകളെയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് പ്രശ്‌നബാധിത ജില്ലയായ പുല്‍വാമിലേക്ക് കടുത്തുന്നതിനിടെയാണ് പ്രാവുകളെ പിടികൂടിയത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രാവുകള്‍ക്ക് പിങ്ക് നിറം കൊടുത്തിരുന്നു. പ്രാവുകളുടെ കാലുകളില്‍ കാന്തിക വളയങ്ങളും കണ്ടെത്തി. ചാരപ്പണിക്ക് വേണ്ടി ഐഎസ്‌ഐ അയച്ചാണോ ഈ പ്രാവുകളെ...

153 പ്രാവുകള്‍

153 പ്രാവുകള്‍

പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലേക്ക് കടുത്താന്‍ ശ്രമിച്ച 153 പ്രാവുകളെയാണ് പിടികൂടിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടും ഉണ്ട്.

പൂട്ടിയിട്ട നിലയില്‍

പൂട്ടിയിട്ട നിലയില്‍

പെട്ടികളില്‍ പൂട്ടിയ നിലയില്‍ ആയിരുന്നു പ്രാവുകളെ കടത്താന്‍ ശ്രമിച്ചത്. വാഹനത്തില്‍ കടുത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

ചിറകുകളില്‍ പിങ്ക് നിറം

ചിറകുകളില്‍ പിങ്ക് നിറം

പിടിച്ചെടുത്ത പ്രാവുകളുടെ ചിറകുകകളില്‍ പിങ്ക് നിറം കൊടുത്തിരുന്നു. മാത്രമല്ല, കാലുകളില്‍ കാന്തിക വളയങ്ങളും ഉണ്ടായിരുന്നു. ഇതാണ് സംശയം ജനിപ്പിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരത

മൃഗങ്ങളോടുള്ള ക്രൂരത

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമ പ്രകാരം ആണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ ഈടാക്കി പ്രതിയെ വിട്ടയച്ചു. പ്രാവുകളെ വിട്ടയക്കാന്‍ കോടതിയും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രാവുകളെ തത്കാലം പാര്‍പ്പിക്കാനായി സേവ് എന്ന സംഘടനയ്ക്ക് നല്‍കി. അവരാണ് നിര്‍ണായ വിവരങ്ങള്‍ കൈമാറിയത്.

പിന്നില്‍ ഐഎസ്‌ഐ

പിന്നില്‍ ഐഎസ്‌ഐ

പാക് ചാരസംഘടനയായ ഐഎസ്‌ഐ പ്രാവുകളെ ചാരപ്രവര്‍ത്തനം നടത്താന്‍ വേണ്ടി എത്തിച്ചതാകാം എന്ന സംശയത്തിലാണ് പോലീസ്. അതുകൊണ്ടു തന്നെ കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിട്ടിരിക്കുകയാണ്.

English summary
The Criminal Investigation Department (CID) of Jammu and Kashmir is probing the possibility of use of over 150 smuggled pigeons for the purpose of espionage to pass on secret information to the Pakistan Intelligence Agencies across the Line of Control (LoC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X