കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി... ചൗഹാന് എംഎല്‍എയുടെ കത്ത്, ജനങ്ങള്‍ ഇടഞ്ഞു, ബിജെപി വീഴും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനത്തോടെ ബിജെപിയില്‍ വന്‍ പ്രശ്‌നങ്ങള്‍. ഗ്വാളിയോര്‍ മേഖലയ്ക്ക് മാത്രമാണ് പ്രാധാന്യം നല്‍കിയതെന്ന് ബിജെപിയില്‍ നിന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പരസ്യമായി തന്നെ എംഎല്‍എ കത്തയച്ചിരിക്കുകയാണ്. അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടെന്ന് എംഎല്‍എ അജയ് വിഷ്‌ണോയ് പറയുന്നു. പാര്‍ട്ടിയിലെ പ്രമുഖനാണ് വിഷ്‌ണോയ്. ജബല്‍പൂരിനും റെവ മേഖലയ്ക്കും കാര്യമായ പ്രാധാന്യം ലഭിച്ചില്ലെന്ന് കത്തില്‍ പറയുന്നു. ഇതില്‍ അണികള്‍ ഇടഞ്ഞിരിക്കുകയാണെന്നും വിഷ്‌ണോയ് മുന്നറിയിപ്പ് നല്‍കി.

1

ഗ്വാളിയോറിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ മേഖലയ്ക്ക് വന്‍ പ്രാധാന്യം ചൗഹാന്‍ നല്‍കിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് വന്ന നേതാവിനാണ് പ്രാധാന്യം നല്‍കിയതെന്നും, മുമ്പേ ബിജെപിയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരെ ചൗഹാന്‍ അടക്കമുള്ളവര്‍ വഞ്ചിച്ചെന്നും കത്തില്‍ പറയാതെ പറയുന്നുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രചാരണം നടത്താനും താല്‍പര്യമില്ലെന്ന് നേതാക്കള്‍ നേരത്തെ പറഞ്ഞതാണ്.

അജയ് വിഷ്‌ണോയ് ജബല്‍പൂരിലെ പഠാന്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ചൗഹാന്റെ ബുദ്ധിമുട്ടുകള്‍ എനിക്ക് മനസ്സിലാവും. പക്ഷേ ജനങ്ങള്‍ക്ക് അത് മനസ്സിലാവില്ലെന്നും കത്തില്‍ വിഷ്‌ണോയ് പറയുന്നു. ഈ രണ്ട് മേഖലകളുടെയും അവിടെയുള്ള ജില്ലകളുടെയും രക്ഷാകര്‍തൃ മന്ത്രിയായി ചൗഹാന്‍ മാറണം. ആ പദവി അദ്ദേഹം ഏറ്റെടുത്താല്‍ ജനങ്ങള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മറക്കും. മുഖ്യമന്ത്രിയുടെ അറിവിലേക്കായി, ദിഗ്വിജയ് സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോല്‍ ജബപൂരിന്റെ രക്ഷാകര്‍തൃ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്റെ നിര്‍ദേശം ചൗഹാന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷ്‌ണോയ് പറഞ്ഞു.

ബിജെപിയുടെ തലമുതിര്‍ന്ന സീനിയര്‍ നേതാവാണ് വിഷ്‌ണോയ്. ചൗഹാനും വിഷ്‌ണോയിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ മധ്യപ്രദേശ് യുവമോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു വിഷ്‌ണോയ്. ചൗഹാന്‍ ആ സമയത്ത് സംസ്ഥാന സെക്രട്ടറിയായിരുന്നു. അതേസമയം എതിര്‍പ്പുകള്‍ തല്‍ക്കാലം പരസ്യമാക്കേണ്ടെന്ന നിലപാടിലാണ് വിഷ്‌ണോയ്. വിന്ധ്യ മേഖലയിലെ വോട്ടര്‍മാരും പ്രവര്‍ത്തകരും ചൗഹാനുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവിടെ നിന്നുള്ള എംഎല്‍എ രാജേന്ദ്ര ശുക്ലയെ മന്ത്രസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ മേഖലയില്‍ ശുക്ല വന്‍ സ്വാധീന ഘടകമാണ്. റെവ, സിംഗ്രോളി, ഷാദോളി ജില്ലകള്‍ കോണ്‍ഗ്രസിന് പിടിക്കാന്‍ സാധിക്കാത്തതും ശുക്ല കാരണമാണ്.

English summary
problem grows in madhya pradesh bjp mla writes to shivraj singh chouhan says people upset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X