കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര ബിജെപിയില്‍ വിള്ളല്‍, നേതൃത്വത്തോട് പിണങ്ങി ഏക്‌നാഥ് ഗഡ്‌സെ, യോഗത്തിനെത്താതെ പങ്കജ മുണ്ടെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ബിജെപിയില്‍ പ്രതിസന്ധികള്‍. പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞത് നേതാക്കളുടെ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ദില്ലിയില്‍ കേന്ദ്ര നേതാക്കളെ കാണാനായി പോയിരിക്കുകയാണ്. പാര്‍ട്ടി വിടുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. 2016ല്‍ റവന്യൂ മന്ത്രിയായിരിക്കെ ഫട്‌നാവിസ് സര്‍ക്കാരില്‍ നിന്ന് രാജിവെച്ചിരുന്നു ഖഡ്‌സെ.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറയാന്‍ കാരണം പാര്‍ട്ടിയുടെ ചില തീരുമാനങ്ങളാണെന്ന് ഖഡ്‌സെ നേരത്തെ തുറന്നടിച്ചിരുന്നു. നേരത്തെ അദ്ദേഹത്തിന് മത്സരിക്കാനുള്ള ടിക്കറ്റും പാര്‍ട്ടി നല്‍കിയിരുന്നില്ല. ഭൂമി തട്ടിയെടുക്കല്‍ ആരോപണങ്ങളെ തുടര്‍ന്നാണ് ഇത്. ഒന്നുകില്‍ പാര്‍ട്ടിയില്‍ തന്റെ പദവികള്‍ തിരിച്ച് തരിക. അല്ലെങ്കില്‍ രാജിവെച്ച് പുറത്തുപോവുക എന്ന നിലപാടിലാണ് ഖഡ്‌സെ. ഒബിസി വിഭാഗങ്ങള്‍ ബിജെപിയെ കൈവിട്ടത് ഖഡ്‌സെയെ പിണക്കിയതാണെന്ന് അഭ്യൂഹങ്ങലുണ്ട്.

ലെവ പാട്ടീല്‍ വിഭാഗത്തിലെ നേതാവാണ് ഏക്‌നാഥ് ഖഡ്‌സെ. ഇത് ഒബിസി വിഭാഗമാണ്. തനിക്ക് അപമാനം സഹിച്ച് പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലെന്ന് ഖഡ്‌സെ തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കോര്‍ കമ്മിറ്റികളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. ദേവേന്ദ്ര ഫട്‌നാവിസാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയത്. തന്റെ മകള്‍ രോഹിണിയുടെ തോല്‍വിക്ക് കാരണം അദ്ദേഹമാണ്. പങ്കജ മുണ്ടെയും തോറ്റത് ഇതേ കാരണത്താലാണ്. ഇത് ഇനിയും തുടരാനാവില്ലെന്നും ഖഡ്‌സെ പറഞ്ഞു.

അതേസമയം പങ്കജ മുണ്ടെയും ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇതുവരെ പ്രാദേശിക യോഗങ്ങളില്‍ അവര്‍ എത്തിയിട്ടില്ല. തനിക്ക് സുഖമില്ലെന്നാണ് സംസ്ഥാന സമിതിയെ അവര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേതൃത്വുവുമായി, പ്രത്യേകിച്ച് ദേവേന്ദ്ര ഫട്‌നാവിസുമായി അത്ര നല്ല ബന്ധത്തിലല്ല പങ്കജ മുണ്ടെയെന്നാണ് സൂചന. ഇവര്‍ ശിവസേനയിലേക്ക് പോകാനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഈ രണ്ട് നേതാക്കളും പാര്‍ട്ടി വിട്ടാല്‍ അത് ബിജെപിയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടും.

 അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!! അവസരവാദ രാഷ്ട്രീയത്തിന് ജനങ്ങളുടെ മറുപടി... കര്‍ണാടക വിജയത്തില്‍ പ്രതികരിച്ച് ഫട്‌നാവിസ്!!

English summary
problems grows in maharashtra bjp eknath gadse gives warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X