കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പുതിയ വെല്ലുവിളി, കാത്തിരുന്നു കാണാമെന്ന്; പടയൊരുക്കം പാര്‍ട്ടിക്കുളളില്‍ തന്നെ

  • By Gowthamy
Google Oneindia Malayalam News

പനാജി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപി പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ ഇതിനോടകം പുറത്തു വന്നിരുന്നു. എന്നാല്‍ ഗുജറാത്തില്‍ മാത്രമല്ല ബിജെപി ശക്തി തെളിയിച്ച ഗോവയിലും ബിജെപിയുടെ നില പരുങ്ങളില്‍ തന്നെയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പാര്‍ട്ടിക്കുള്ളില്‍ തന്നെ പടയൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്.

ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു!ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു!

സര്‍ക്കാരിനെതിരെ ഘടകകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജിപി) രംഗത്തെത്തിയിരിക്കുകയാണ്. ഭരണ പരാജയം ആരോപിച്ചാണ് എംജിപി ബിജെപിക്കെതിരെ തിരിഞ്ഞ്ിരിക്കുന്നത്. തുടക്കത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെങ്കിലും കാത്തിരുന്നു കാണാമെന്ന മുന്നറിയിപ്പാണ് എംജിപി നല്‍കിയിരിക്കുന്നത്.

പടയൊരുക്കം പാര്‍ട്ടിക്കുളളില്‍

പടയൊരുക്കം പാര്‍ട്ടിക്കുളളില്‍

ഗോവ ബിജെപിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് ഘടക കക്ഷിയായ എംജിപി യാണ്.

സര്‍ക്കാര്‍ പരാജയം

സര്‍ക്കാര്‍ പരാജയം

പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയമാണെന്നാണ് എംജിഎമ്മിന്റെ ആരോപണം. പല അംഗങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെന്ന് എംജി എം വ്യ്ക്തമാക്കുന്നു. കാസിനോ, മയക്കുമരുന്ന്, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ആരോപിക്കുന്നു.

 കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം

ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നില്ലെങ്കിലും കാത്തിരുന്നു കാണാമെന്ന മുന്നറിയിപ്പാണ് എംജിപി നല്‍കിയിരിക്കുന്നത്. അടുത്ത എട്ട് മാസത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി പറയുന്നത്.

നിര്‍ണായക പിന്തുണ

നിര്‍ണായക പിന്തുണ

ഗോവയില്‍ ബിജെപിക്ക് നിര്‍ണായകമാണ് എംജിപിയുടെ പിന്തുണ. മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ രണ്ട് പേര്‍ സഭയില്‍ അംഗങ്ങളാണ്.

ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

വേണ്ടി വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പും എംജിപി നേതാവ് ദീപക് ധവാലികര്‍ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് എംജിപി ബിജെപിയെ പിന്തുണച്ചത്.

ബിജെപിക്ക് തിരിച്ചടിയാകും

ബിജെപിക്ക് തിരിച്ചടിയാകും

നാല്‍പ്പതംഗ സഭയില്‍ ബിജെപിക്ക് 14 പേര്‍ മാത്രമാണ് ഉളളത്. എംജിപിക്ക് പുറമെ ജിഎഫ്പിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും ഒരു എന്‍സിപി അംഗത്തിന്റെയും പിന്തുണയിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്. കോണ്‍ഗ്രസിന് 17 അംഗങ്ങളുണ്ട്.

എന്‍ഡിഎയുടെ ഭാഗമല്ല

എന്‍ഡിഎയുടെ ഭാഗമല്ല

എംജിപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് ദീപക് ധവാലിക് പറയുന്നു. ബിജെപിക്ക് പിന്തുണ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയന്നത്. പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കറിനെ തിരിച്ച് സംസ്ഥാനത്ത് എത്തിച്ചാല്‍ പിന്തുണ നല്‍കാമെന്ന ഉപാധിയിലാണ് എംജിപി പിന്തുണ നല്‍കിയിരിക്കുന്നത്.

English summary
problems in bjp in goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X