കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചോ, സത്യാവസ്ഥ എന്ത്

അടുത്ത ദിവസങ്ങളില്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരേ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പടവാളെടുത്തതും പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹരമായെന്ന് പറഞ്ഞപ്പോഴാണ് കേന്ദ്രസര്‍ക്കാരിനും നിയമവൃത്തങ്ങള്‍ക്കും ആശ്വാസമായത്.

എന്നാല്‍ യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചോ. മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ലെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് താല്‍ക്കാലികമായി കീഴടങ്ങിയെങ്കിലും മറ്റ് നാല് പേര്‍ക്കെതിരേയും ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് സാധ്യതയുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കാനാണ് സാധ്യത. നിര്‍ത്തിവച്ച കേസുകളില്‍ ബുധാഴ്ച്ച മുതല്‍ വാദം കേട്ടുതുടങ്ങും. എന്നാല്‍ സുപ്രധാന കേസുകളില്‍ ചീഫ് ജസ്റ്റിസിനെതിരേ നാലു ജഡ്ജിമാരുടെ നിലപാട് വ്യത്യസ്തമാവാനാണ് സാധ്യത.

സമവായത്തിന് നീക്കം

സമവായത്തിന് നീക്കം

ജഡ്ജിമാരുടെ പരസ്യമായ വെല്ലുവിളിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചര്‍ച്ചയ്ക്ക് ഏഴംഗങ്ങളുള്ള സമിതിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. സുപ്രീം കോടതി ബാര്‍ അസോസിയേഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് സംസാരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യം

ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യം

അടുത്ത ദിവസങ്ങളില്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് കോടതിയിലെ മുഴുവന്‍ ജസ്റ്റിസുമാരും വേണമെന്നാണ് ബാര്‍ അസോസിയേഷന്‍ പറഞ്ഞത്. കോടതിയെ കുറിച്ചുള്ള ആക്ഷേപങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാമെന്ന് അഭിപ്രായമുണ്ട്. അതോടൊപ്പം മുഴുവന്‍ പൊതുതാല്‍പര്യ ഹര്‍ജികളും ചീഫ് ജസ്റ്റിസോ അതിന് താഴെയുള്ള മുതിര്‍ന്ന നാല് അംഗങ്ങള്‍ അധ്യക്ഷരായ ബെഞ്ചോ പരിഗണമെന്നും അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വ്യക്തതയില്ലാത്ത പ്രശ്‌നപരിഹാരം

വ്യക്തതയില്ലാത്ത പ്രശ്‌നപരിഹാരം

പ്രശ്‌നപരിഹാരത്തിനായി പലരും ഇടപെടുന്നുണ്ടെങ്കില്‍ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടേ സമവായം ഉണ്ടാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വറുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയെന്ന് സൂചനയുണ്ട്. അതേസമയം വാര്‍ത്താസമ്മേളനം നടത്തിയതില്‍ തെറ്റില്ലെന്നും നീതിന്യായ വ്യവസ്ഥയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നും ജസ്റ്റില്‍ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തയില്ലാതാവും

കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തയില്ലാതാവും

സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും പ്രവൃത്തി ദിവസങ്ങളില്‍ പരസ്പരം സംസാരിക്കാറുണ്ട്. ഇതിനായി പ്രത്യേകം സ്ഥലവുമുണ്ട്. ജഡ്ജിമാരുടെ ചേംബറിനടുത്തുള്ള മുറിയിലാണ് ഒത്തുചേരല്‍ നടക്കുക. നേരത്തെ ഇവിടെ ഔദ്യോഗിക വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ജഡ്ജിമാര്‍ ഇവിടെവച്ച് പരസ്പരം സംസാരിക്കാറില്ല. പലരും തമ്മിലുള്ള വ്യക്തിബന്ധത്തില്‍ വിള്ളലുണ്ടായി എന്നാണ് കോടതി വൃത്തങ്ങള്‍ തന്നെ പറയുന്നത്. പലരും ഈഗോ കൊണ്ടു നടക്കുന്നതിനാല്‍ പരസ്പരം അഭിവാദ്യം പോലും ചെയ്യാറില്ലെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടില്‍

കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടില്‍

പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റിസിന്റെ വസതിയിലേക്ക് പോയത് ഏറെ വിവാദം ഉണ്ടാക്കി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് കൂടിക്കാഴ്ച്ചയ്ക്ക് ചീഫ് ജസ്റ്റിസ് അവസരം നിഷേധിച്ചതും വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നൃപേന്ദ്ര മിശ്രയുടെ സന്ദര്‍ശനം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

English summary
problems of supreme court will not end soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X