മതേതരത്വം മതിയായി; ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന
മുംബൈ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന. ഇന്ത്യയിലെ മതേതരത്വം മതിയായെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ നിലപാട് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.
ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നല്ല വഴി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്. മതേതരത്വം അവസാനിപ്പിക്കാന്‍ നമ്മള്‍ ഇപ്പോള്‍ തീരുമാനിക്കണമെന്നും സാമ്‌നയിലെ ലേഖനത്തിലൂടെ അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ വിശകലനം മൂലം ഇന്ത്യയില്‍ ഹിന്ദുത്വത്തിന് വേണ്ടി സംസാരിക്കുന്നത് കുറ്റമായി മാറിയിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെയും മതേതരത്വത്തിന്റെയും ഇടയിലാണ് ഇപ്പോള്‍ രാജ്യമെന്നും ഉദ്ധവ് പറഞ്ഞു.
ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ടാകാന്‍ കാരണക്കാര്‍ ആരാണ്. കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയാണ്. അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കേണ്ടി വന്നു. പോലീസും പട്ടാളവും അക്രമിക്കപ്പെടുകയാണ്. ഇത്തരം അവസ്ഥകള്‍ ഇല്ലാതാകണം. അതിന് ഇന്ത്യ ഒരു ഹിന്ദു രാജ്യമാകേണ്ടതുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.












Click it and Unblock the Notifications