കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ പിഴവ് ക്രിമിനൽ കുറ്റമായി കാണരുത്!! ഡോക്ടർ പ്രതിഷേധത്തിലേക്ക്!!!

ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക

  • By Ankitha
Google Oneindia Malayalam News

ദില്ലി: വർധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതിഷേധം. ​​ ചൊവ്വാഴ്ച ഇന്ത്യയിലെ ഡോക്ടർമാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. കേരളത്തിലെ ഡോക്ടർമാർ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി വിഭാഗത്തിലെ ഡോക്ടർ രാവിലെ 9 മണിമുതൽ 10 മണി വരെ പ്രിസ് ക്രിപ്ഷൻ എഴുതാതെ പ്രതിഷേധത്തിൽ പങ്കുചേരും. പ്രതിഷേധത്തിൽ പൊതുജനങ്ങഴുടെ സഹകരണവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അഭ്യർഥിച്ചിട്ടുണ്ട്.

doctor

ഡൽഹിയിലെ രാജ്ഘട്ടിൽ നിന്നു ആരംഭിക്കുന്ന പ്രതിഷേധ ജാഥയിൽ ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പങ്കെടുക്കും. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ്​ അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ്​ അസോസിയേഷൻ, പി.ജി മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ഹൗസ്​ സർജൻസ്​ അസോസിയേഷൻ, മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ്​ എന്നീ സംഘടനകളും ഐ.എം.എയുടെ കീഴിൽ പ്രതിഷേധ സമരത്തിൽ പങ്കെടുക്കും.

ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ ബിരുദത്തിന് നാഷണല്‍ എക്‌സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

English summary
kerala doctors bycot op dutties for one hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X