ബിജെപിക്ക് മെർസലിൻ നിർമ്മാതാവിന്റെ ചുട്ടമറുപടി; ഒരു ഭാഗം പോലും നീക്കം ചെയ്യില്ല, ഭീഷണി വിലപ്പോവില്ല
ചെന്നൈ: വിജയ് യുടെ മെർസിലിൻ എന്ന സിനിമയിൽ നിന്ന് ഒരു ബാഗം പോലും നീക്കം ചെയ്യില്ലെന്ന് നിർമ്മാതാവ് ഹേമ രുക്മണി. മെര്‍സലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുകയും മെര്‍സലിന് പിന്തുണയുമായി കൂടുതല്‍ പേര് രംഗത്തെത്തുകയും ചെയ്യുന്നതിന് ഇടയില്‍ സിനിമയിലെ ഒരു വിവാദ ഭാഗവും സെന്‍സര്‍ ചെയ്ത് മാറ്റില്ലെന്ന് വ്യക്തമാക്കി മെര്‍സലിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ് ഹേമ രുക്മിണി പറയുന്നു.
ട്വിറ്ററിലൂടെയാമ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച ബിജെപി നേതാക്കളുമായി രുക്മിണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ ഒരു ഭാഗവും വെട്ടി മാറ്റില്ലെന്ന് ഹേമ രുക്മിണി വ്യക്തമാക്കുന്നത്. ജോസഫ് വിജയ് എന്ന വിജയുടെ മുഴുവന്‍ പേരും എഴുതിയാണ് സമൂഹമാധ്യമങ്ങളില്‍ വിജയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ആരാധനാലയങ്ങളല്ല, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് നമുക്കാവശ്യം എന്ന സംഭാഷണം മാറ്റി, പള്ളികളല്ല വേണ്ടത് എന്ന് പറയാനുള്ള ധൈര്യം വിജയ്ക്കുണ്ടോയെന്നും ബിജെപിക്കാര്‍ ചോദിക്കുന്നു.

ജിഎസ്ടി പരാമർശം
ഏഴ് ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ സൗജന്യമായി നല്കുമ്പോള് 28 ശതമാനം ജിഎസ്ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കി കൂടാ? 120 കോടി ജനങ്ങളില്‍ 120 പേര് മാത്രം സമ്പന്നരാകുന്നതല്ല വികസനം എന്നെല്ലാമുള്ള മെര്‍സലിലെ ഡയലോഗുകളായിരുന്നു ബിജെപിക്കാരെ പ്രകോപിപ്പിച്ചത്.

ഇത് സർക്കാരിനെതിരെയല്ല
എന്നാല്‍ മെര്‍സര്‍ സിനിമ ഒരു സര്‍ക്കാരിനും എതിരായി ഒന്നും പറയുന്നില്ലെന്നും, ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യ സംരക്ഷണം
സാധാരണക്കാര്‍ക്ക് നല്ല ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് മെര്‍സലിലെ വിജയ് കഥാപാത്രത്തിന്റെ ലക്ഷ്യമെന്നും അണിയറ പ്രവർത്തകർ പറയുന്നു.

വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ദു:ഖം
മെര്‍സല്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ശക്തമായ പ്രതിരോധം
അതേസമയം സമൂഹമാധ്യമങ്ങളിലെ ബിജെപി ആക്രമണത്ത ശക്തമായി പ്രതിരോധിക്കുകയുമാണ് തമിഴ് സമൂഹം.
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications