കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മെർസലിൻ നിർമ്മാതാവിന്റെ ചുട്ടമറുപടി; ഒരു ഭാഗം പോലും നീക്കം ചെയ്യില്ല, ഭീഷണി വിലപ്പോവില്ല

Google Oneindia Malayalam News

ചെന്നൈ: വിജയ് യുടെ മെർസിലിൻ എന്ന സിനിമയിൽ നിന്ന് ഒരു ബാഗം പോലും നീക്കം ചെയ്യില്ലെന്ന് നിർമ്മാതാവ് ഹേമ രുക്മണി. മെര്‍സലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുകയും മെര്‍സലിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്യുന്നതിന് ഇടയില്‍ സിനിമയിലെ ഒരു വിവാദ ഭാഗവും സെന്‍സര്‍ ചെയ്ത് മാറ്റില്ലെന്ന് വ്യക്തമാക്കി മെര്‍സലിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ് ഹേമ രുക്മിണി പറയുന്നു.

പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!

ട്വിറ്ററിലൂടെയാമ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച ബിജെപി നേതാക്കളുമായി രുക്മിണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ ഒരു ഭാഗവും വെട്ടി മാറ്റില്ലെന്ന് ഹേമ രുക്മിണി വ്യക്തമാക്കുന്നത്. ജോസഫ് വിജയ് എന്ന വിജയുടെ മുഴുവന്‍ പേരും എഴുതിയാണ് സമൂഹമാധ്യമങ്ങളില്‍ വിജയ്‌ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. ആരാധനാലയങ്ങളല്ല, എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് നമുക്കാവശ്യം എന്ന സംഭാഷണം മാറ്റി, പള്ളികളല്ല വേണ്ടത് എന്ന് പറയാനുള്ള ധൈര്യം വിജയ്ക്കുണ്ടോയെന്നും ബിജെപിക്കാര്‍ ചോദിക്കുന്നു.

ജിഎസ്ടി പരാമർശം

ജിഎസ്ടി പരാമർശം

ഏഴ് ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ 28 ശതമാനം ജിഎസ്ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്‍കി കൂടാ? 120 കോടി ജനങ്ങളില്‍ 120 പേര്‍ മാത്രം സമ്പന്നരാകുന്നതല്ല വികസനം എന്നെല്ലാമുള്ള മെര്‍സലിലെ ഡയലോഗുകളായിരുന്നു ബിജെപിക്കാരെ പ്രകോപിപ്പിച്ചത്.

ഇത് സർക്കാരിനെതിരെയല്ല

ഇത് സർക്കാരിനെതിരെയല്ല

എന്നാല്‍ മെര്‍സര്‍ സിനിമ ഒരു സര്‍ക്കാരിനും എതിരായി ഒന്നും പറയുന്നില്ലെന്നും, ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

സാധാരണക്കാര്‍ക്ക് നല്ല ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് മെര്‍സലിലെ വിജയ് കഥാപാത്രത്തിന്റെ ലക്ഷ്യമെന്നും അണിയറ പ്രവർത്തകർ പറയുന്നു.

വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ദു:ഖം

വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ദു:ഖം

മെര്‍സല്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ശക്തമായ പ്രതിരോധം

ശക്തമായ പ്രതിരോധം

അതേസമയം സമൂഹമാധ്യമങ്ങളിലെ ബിജെപി ആക്രമണത്ത ശക്തമായി പ്രതിരോധിക്കുകയുമാണ് തമിഴ് സമൂഹം.

English summary
Producer Hema Rukmani's comments about Mersal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X