കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ബയോപിക്കിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് നിര്‍മാതാക്കള്‍; വിശദീകരണം കമ്മീഷനില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ബയോപിക്കിന് BJPയുമായി ബന്ധവുമില്ല | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് നിര്‍മാതാക്കള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ വ്യക്തിപരമായ പണം ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍! </strong>ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം! ഗോദയില്‍ പ്രഗ്യ ദേബ് ബര്‍മ്മന്‍!

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. നിര്‍മ്മാതാവ് സന്ദീപ് സിംഗ്, ചിത്രത്തിലെ പ്രധാന കഥാപാത്രമായ നരേന്ദ്ര മോദിയെ അവതരിപ്പിച്ച വിവേക് ഒബ്‌റോയ് എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായത്. ചിത്രത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇതൊരു കലാപരമായ സംരഭമല്ലെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നേരത്തെ ആരോപിച്ചിരുന്നു. ''സിനിമയുടെ ലക്ഷ്യം രാഷ്ട്രീയം മാത്രമാണ്, - തെരഞ്ഞെടുപ്പില്‍ ചില അധിക മൈലേജുകള്‍ ലഭിക്കാന്‍,' അദ്ദേഹം പറഞ്ഞു.

 അടിസ്ഥാനരഹിതവും ബാലിശവും

അടിസ്ഥാനരഹിതവും ബാലിശവും

പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ പരാതി 'അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകനായ ഹിതെഷ് ജെയ്ന്‍ പറയുന്നു. സിനിമ നിര്‍മിച്ചത് ഞങ്ങളുടെ കക്ഷികളാണ് അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ സ്ഥാനാര്‍ഥികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ കക്ഷികളും സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ള മറ്റു നിര്‍മാതാക്കളും ചേര്‍ന്ന് ഒരു വാണിജ്യ സംരഭമായിട്ടാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയത്തെയും സംബന്ധിച്ച സിനിമകള്‍ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരം എല്ലാ സിനിമകള്‍ക്ക് പിന്നിലും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് പറയേണ്ടി വരും.

ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന്

ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന്

ജീവചരിത്ര സിനിമകള്‍ ചെയ്യുമ്പോഴുള്ള എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജീവചരിത്രങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ ബയോപിക്കുകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളായ ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ എന്നിവ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ജെയിന്‍ പറയുന്നു.

നടന്റെ രാഷ്ട്രീയം നോക്കേണ്ടെന്ന്

നടന്റെ രാഷ്ട്രീയം നോക്കേണ്ടെന്ന്

നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് ഒബ്‌റോയിയുടെ രാഷ്ട്രീയം നോക്കി സിനിമയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്ന് നിര്‍മാതാക്കളും പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ബിജെപി പ്രസിഡന്റ് അമിത് ഷായോടും ഈ സിനിമയുടെ പ്രചരണത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് സിനിമ വാണിജ്യം വിജയം നേടാന്‍ വേണ്ടി മാത്രമാണമെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 റിലീസ് നീട്ടാനുള്ള ആവശ്യം ജനാധിപത്യ വിരുദ്ധമെന്ന്

റിലീസ് നീട്ടാനുള്ള ആവശ്യം ജനാധിപത്യ വിരുദ്ധമെന്ന്

സിനിമയുടെ റിലീസ് നീട്ടി വെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു. ഏപ്രില്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ ഇപ്പോള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പ് ഏപ്രില്‍ 5ലേക്ക് റിലീസ് തിയതി മാറ്റി. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
producer's stament about bjp and modi's biopic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X