കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താരങ്ങളെ അഭിയനിപ്പിക്കാം, പക്ഷേ ആര്‍മി ഫണ്ടിലേക്ക് പണം നല്‍കിക്കൊളൂ എന്ന് രാജ് താക്കറെ

പാക് താരങ്ങളെ അഭിനയിപ്പിക്കണമെങ്കില്‍ ആര്‍മി റിലീഫ് ഫണ്ടിലേക്ക് പണം നല്‍കണമെന്ന് രാജ് താക്കറെ

  • By Sandra
Google Oneindia Malayalam News

മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിക്കുന്ന നിര്‍മ്മാതാക്കള്‍ ആര്‍മി റിലീഫ് ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കണമെന്ന് രാജ് താക്കറെ. കരണ്‍ ജോഹറിന്റെ യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പ്രസ്താവന.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് പാക് താരം ഫവദ് ഖാന്‍ അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതതത്വത്തിലായിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പാക് സിനിമാ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

പാക് താരങ്ങള്‍ ഇന്ത്യ വിട്ടു

പാക് താരങ്ങള്‍ ഇന്ത്യ വിട്ടു

പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യനാവില്ലെ്ന്ന് കാണിച്ച് സെപ്തംബര്‍ 28ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പത്രക്കുറിപ്പ് പുറത്തിക്കിയിരുന്നു. സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫവദ് ഖാന്‍ ഉള്‍പ്പെടെയുള്ള പാക് താരങ്ങളും ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയിരുന്നു.

താരങ്ങളെ അഭിനയിപ്പിച്ചോളു.. പക്ഷേ

താരങ്ങളെ അഭിനയിപ്പിച്ചോളു.. പക്ഷേ

ഏത് സിനിമാ നിര്‍മ്മാതാവിനും പാക് താരങ്ങളെ അഭിനയിക്കാമെന്നും അങ്ങനെ ചെയ്യുന്നവര്‍ ആര്‍മി റിലീഫ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ സംഭാവനയായി നല്‍കിയെന്നുമാണ് യോഗത്തിന് ശേഷം രാജ് താക്കറെ പറഞ്ഞത്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിന്റ് മുകേഷ് ഭട്ട്, നിര്‍മ്മാതാക്കളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, സാജിത് നദ്യത് വാല, ഫോക്‌സ് ന്യൂസിന്റെ വിജയ് സിംഗ് എന്നിവരാണ് മുഖ്യമന്ത്രയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.

പാക് താരങ്ങള്‍ക്ക് പരവതാനി വിരിക്കണോ

പാക് താരങ്ങള്‍ക്ക് പരവതാനി വിരിക്കണോ

ഇന്ത്യന്‍ ടിവി ചാനലുകള്‍ പാകിസ്താന്‍ നിരോധിച്ച സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്ക് നാം ചുവന്ന പരവതാനി വിരിക്കണോ എന്നാണ് രാജ് താക്കറെ ചോദിക്കുന്നത്. പാക് താരങ്ങളെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്ന കാര്യത്തിലുള്ള തീരുമാനം നിര്‍മാതാക്കള്‍ എഴുതി അറിയിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെടുന്നു. ആദ്യം പാക് താരങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ പാകിസ്താന് ഒന്നും മനസ്സിലായില്ല, എന്നാല്‍ ഇപ്പോള്‍ എല്ലാം തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്നും താക്കറെ പറയുന്നു.

ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക്

ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക്

രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ വരുമാനത്തില്‍ നിന്ന് ഒരു ഭാഗം ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാമെന്ന് കരണ്‍ജോഹര്‍ അറിയിച്ചു.

 ചിത്രത്തിന് മുമ്പായി

ചിത്രത്തിന് മുമ്പായി

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് നല്‍കുമെന്നും കരണ്‍ ജോഹര്‍ യോഗത്തില്‍ വ്യക്തമാക്കി.

English summary
Producer who case Pak actors must pay 5 crore to army relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X