കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രധാന വ്യവസായ മേഖലകളില്‍ ഉത്പാദന ഇടിവ് തുടരുന്നു; പിടിച്ചു നിന്നത് ഒരു മേഖല മാത്രം

Google Oneindia Malayalam News

ദില്ലി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരേയുള്ള ആദ്യ പാതത്തില്‍ രാജ്യത്തിന്‍റെ ജിഡിപി റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. 23.9 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപിയിലുണ്ടായിട്ടുള്ളത്. ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതോടൊപ്പം തന്നെയാണ് എട്ട് വ്യാവസായിക മേഖലകളിലെ ഉത്പാദനം തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിഞ്ഞെന്ന റിപ്പോര്‍ട്ടും ഇതിനൊപ്പം തന്നെയാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം ജുലൈ മാസത്തില്‍ ഉത്പാദന ഇടിവ് 9.6 ശതമാനമാണ്. സ്റ്റീല്‍, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് എന്നിവയുടെ ഉത്പാദനം കുറഞ്ഞതാണ് ഇടിവ് ഇത്രയേറെ രൂക്ഷമാകാന്‍ കാരണം.

industriyal

അതേസമയം, തന്നെ ഈ മേഖലകില്‍ ജുലൈ മാസത്തിലും പ്രവര്‍ത്തനം കാര്യക്ഷമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര വ്യവസായ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുപ്രകാരം ജൂലായില്‍ എട്ടു സുപ്രധാന മേഖലകളിലെയും പ്രവര്‍ത്തനം 2.6 ശതമാനം കൂടി. എന്നാല്‍ വള വ്യവസായമൊഴികെ മറ്റു ഏഴു വ്യവസായങ്ങളും നെഗറ്റീവ് വളര്‍ച്ച തന്നെയാണ് രേഖപ്പെടുത്തിയത്. ഉരുക്ക് വ്യവസായത്തില്‍ 16.5 ശതമാനം ഉത്പാദന ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ റിഫൈനറി വ്യവസായങ്ങളുടെ കാര്യത്തില്‍ ഇത് 13.9 ശതമാനമാണ്.

സിമന്റ് വ്യവസായം 13.5 ശതമാനം, പ്രകൃതി വാതക വ്യവസായം 10.2 ശതമാനം, കല്‍ക്കരി മേഖല 5.7 ശതമാനം, ക്രൂഡ് ഓയില്‍ മേഖല 4.9 ശതമാനം. വൈദ്യുത മേഖല 2.3 ശതമാനവം ഉത്പാദനം ഇടിഞ്ഞതായി കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേസമയം, വള വ്യവസായം 6.9 ശതമാനം വളര്‍ച്ചയാണ് ഉത്പാദനത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.5 ശതമാനം മാത്രമായിരുന്നു ഉത്പാദന വളര്‍ച്ച.

മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആശങ്കയില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആശങ്കയില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍

English summary
Production continues to decline in key industrial sectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X