കോപ്പിയടി തടഞ്ഞ അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തല്ലിച്ചതച്ചു
ഝാന്‍സി: ബീഹാറില്‍ പത്താം ക്ളാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ രക്ഷകര്‍ത്താക്കളും സുഹൃത്തുക്കളും സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ട് ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടോടെ കോപ്പിയടി വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. പരീക്ഷയ്ക്ക് കോപ്പിയടിയ്ക്കാന്‍ അനുവദിയ്ക്കാതിരുന്ന അധ്യാപകനെ പരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ തല്ലിച്ചതച്ചു.
ഝാന്‍സിയിലെ ബിപിന്‍ ബീഹാരി ഡിഗ്രി കൊളെജിലാണ് സംഭവം . കോപ്പിയടിയ്ക്കുന്നത് തടഞ്ഞ അധ്യാപകനെ ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയിലെ കുട്ടി നേതാക്കള്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. രാഹുല്‍ യാദവ് എന്ന സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ഥി നേതാവും അനുയായികളും ചേര്‍ന്നാണ് അധ്യാപകനെ തല്ലിച്ചതച്ചത് .

യോഗേഷ് യാദവ് എന്ന അസിസ്റ്റന്റ് പ്രൊഫസറെയാണ് സംഘം മര്‍ദ്ദിച്ചത് . കോപ്പിയടി തടഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അധ്യാപകനെ വിദ്യാര്‍ഥികള്‍ തല്ലിയത്. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപകന്‍ പരാതി നല്‍കിയിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു .












Click it and Unblock the Notifications