കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ നിരക്ക് കൃത്യമല്ല; മോദി ഇടപെടുന്നു, പ്രൊഫഷണല്‍ സ്ഥാപനങ്ങളും കണക്ക് നല്‍കണം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തൊഴില്‍ നിരക്കിന്റെ കൃത്യമായ വിവരം ശേഖരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമം തുടങ്ങി. പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വാഹന സര്‍വീസ് കമ്പനികളും തൊഴില്‍ കണക്കുകള്‍ ഇനി മുതല്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ചേര്‍ന്ന തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന 23 സംഘടനകളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനാണ് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെടുക എന്നാണ് വിവരം. ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ഒലാ, ഊബര്‍ കമ്പനികളും ഇതില്‍പ്പെടും.

Narendra

അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രൊഫണലുകളുടെയും ഓണ്‍ലൈന്‍ വാഹന സര്‍വീസ് കമ്പനികളായ ഒലാ, ഊബര്‍ എന്നിവയുടെയും തൊഴില്‍ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുക. രാജ്യത്തെ തൊഴില്‍ ഡാറ്റ കൃത്യമല്ല എന്ന് വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നീക്കം നടത്തുന്നത്.

കോണ്‍ഗ്രസിനെ തുടച്ചുനീക്കുന്നു; അസമില്‍ ബിജെപിക്ക് ബദലില്ല, പ്രമുഖര്‍ കളംമാറി, പലകെട്ടായി നേതാക്കള്‍കോണ്‍ഗ്രസിനെ തുടച്ചുനീക്കുന്നു; അസമില്‍ ബിജെപിക്ക് ബദലില്ല, പ്രമുഖര്‍ കളംമാറി, പലകെട്ടായി നേതാക്കള്‍

രാജ്യത്തെ മൊത്തം തൊഴില്‍ കണക്കെടുക്കുമ്പോള്‍ പ്രൊഫണല്‍ സ്ഥാപനങ്ങളുടെ കണക്കുകളും ഉള്‍പ്പെടുത്തണമെന്ന കാര്യം തൊഴില്‍ മന്ത്രാലയ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ കൈവശം വിവരങ്ങളുണ്ട്. പ്രൊഫണല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഇതുമായി സര്‍ക്കാര്‍ ഒത്തുനോക്കും.

തൊഴില്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇപിഎഫ്ഒ എന്‍ട്രോള്‍മെന്റ് നമ്പറുകള്‍ സര്‍ക്കാര്‍ ആശ്രയിക്കാറുണ്ട്. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇതുവഴി കൃത്യമായി കണ്ടെത്താന്‍ സാധിക്കാറില്ല. അതുകൊണ്ടുതന്നെ ഇപിഎഫ്ഒ കണക്കുകള്‍ ആശ്രയിക്കുന്നത് പൂര്‍ണമായും ഫലം ചെയ്യില്ല.

English summary
Professional bodies to file data on jobs; Govt direction soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X