കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമനെ അപമാനിച്ച ജേര്‍ണലിസം ടീച്ചര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഹിന്ദു ദൈവമായ ശ്രീരാമനെ അപമാനിച്ചു എന്നാരോപിച്ച് ജേര്‍ണലിസം അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ പ്രൊഫസര്‍ ബി പി മഹേഷ് റാവുവാണ് അറസ്റ്റിലായത്. ഒരു കോണ്‍ഫറന്‍സില്‍ വെച്ച് ശ്രീരാമനെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ബെംഗളൂരു ശിവാജിനഗറില്‍ ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഗുണ്ടാത്തലവനെ വെടിവെച്ചുകൊന്നു!</strong>ബെംഗളൂരു ശിവാജിനഗറില്‍ ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഗുണ്ടാത്തലവനെ വെടിവെച്ചുകൊന്നു!

ജൂണ്‍ 17നായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയതിന് ഇയാള്‍ക്കെതിരെ വേറെയും പരാതികള്‍ ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെയും ഇദ്ദേഹം ആക്ഷേപകരമായ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരിക്കാന്‍ യോഗ്യതയില്ലാത്ത മൂന്നാം കിട നടി എന്നാണ് ഇദ്ദേഹം സ്മൃതി ഇറാനിയെപ്പറ്റി പറഞ്ഞതത്രെ.

lord-rama

2015 ജനുവരിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ വെച്ചാണത്രെ ഇദ്ദേഹം ശ്രീരാമനെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചത്. ശ്രീരാമന്‍ സീതയോട് നീതി കാണിച്ചില്ല എന്നായിരുന്നു പരാമര്‍ശം. പ്രസംഗം കേട്ടിരുന്നവര്‍ അപ്പോള്‍ തന്നെ പ്രതിഷേധിക്കുകയും ചെയ്തു. കര്‍ണാടു സര്‍വോദയ സേനയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. മഹിഷാസുര രക്തസാക്ഷിദിനം ആചരിച്ച മഹേഷ് റാവുവിനെ സസ്‌പെന്‍ഡ് ചെയ്യണമോ എന്ന കാര്യം മൈസൂര്‍ യൂണിവേഴ്‌സിറ്റി പരിശോധിക്കുകയാണ്.

<strong>രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?</strong>രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയത് കൊണ്ടാണ് ഇദ്ദേഹത്തിന് ജാമ്യം കിട്ടാത്തതെന്ന് ആരോപണമുണ്ട്. അതല്ല ജാമ്യം വേണ്ട എന്ന് മഹേഷ് റാവു തന്നെ പറയുകയായിരുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Journalism professor in Bangalore jailed for insulting Lord Rama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X