കന്നട സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചു, കൊലപാതകത്തിന് പിന്നില്‍ ഹിന്ദുസംഘടനകള്‍?
ധാര്‍വാഡ്: കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനും പണ്ഡിതനുമായ ഡോ എംഎം കല്‍ബുര്‍ഗി (76) വെടിയേറ്റ് മരിച്ചു. രണ്ടംഗ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കടന്നാണ് അദ്ദേഹത്തെ വെടിവച്ച് കൊന്നത്. വിഗ്രഹാരാധനയേയും അന്ധവിശ്വാസങ്ങളേയും എതിര്‍ത്തതിന്റെ പേരില്‍ ചില ഹിന്ദു സംഘടനകള്‍ ഉള്‍പ്പടെ കല്‍ബുര്‍ഗിയ്‌ക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 8.40നാണ് കല്യാണ്‍ നഗറിലുള്ള കല്‍ബുര്‍ഗിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചത്. നെഞ്ചിനാണ് വെടിയേറ്റത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. രണ്ടംഗ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് മകള്‍ പറയുന്നു.

ചില തീവ്രഹിന്ദു സംഘടനകളാകാം കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ തീവ്രഹിന്ദു സംഘടനകളെ ശത്രുവാക്കി മാറ്റിയിരുന്നു. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2006 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ്, നിരുപതുംഗ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications