ക്യാമ്പസില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു!!! പുതിയ വസ്ത്രം ഇഷ്ടമായെന്ന്...
ബെംഗളൂരു നഗരത്തിലെ സര്‍ക്കാര്‍ വുമണ്‍സ് കോളേജിലാണ് സംഭവം.
ബെംഗളൂരു: കോളേജ് ക്യാമ്പസില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു. പുതിയ വസ്ത്രം ധരിച്ച് വന്നത് കണ്ട്, നീ സുന്ദരി ആയിരിയ്ക്കുന്നു എന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചതത്രേ. ബെംഗളൂരു നഗരത്തിലെ സര്‍ക്കാര്‍ വുമണ്‍സ് കോളേജിലാണ് സംഭവം.
പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും പോലീസ് അധ്യാപകനെതിരെ കേസ് എടുക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അപമാനിതയായത്. പുതി വസ്ത്രം ധരിച്ച വന്നത് കണ്ട് സുന്ദരിയാണെന്ന് പറഞ്ഞാണേ്രത അധ്യാപകന്‍ പെണ്‍കുട്ടിയെ ഉമ്മ വെച്ചത്.

പെണ്‍കുട്ടി ഉടന്‍ തന്നെ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. എന്നാല്‍ പോലീസിനെ അറിയിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അധ്യാപകനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ കോളേജിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്.

വിദ്യാര്‍ത്ഥി രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് പരാതി കൈമാറാത്ത കോളേജിന്റെ നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിലാണ്.

ബെംഗളൂരുവിലെ പ്രശസ്തനായ എഴുത്തുകാരനാണ് അധ്യാപകൻ എന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications