ചെന്നൈയില്‍ ദേശവിരുദ്ധ ശക്തികള്‍!! നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലിസ്; മറീന ബീച്ചില്‍ നിരീക്ഷണം ശക്തം
ഫെബ്രുവരി 12 വരെ നിരോധനാജ്ഞ തുടരും. മറീന ബീച്ചിലേക്ക് പ്രക്ഷോഭത്തിന് വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു.
ചെന്നൈ: ജല്ലിക്കെട്ട് പ്രക്ഷോഭത്തതിന് വേദിയായ തമിഴ്നാട് തലസ്ഥാനത്തെ മറീന ബീച്ചിലും പരിസരപ്രദേശങ്ങളിലും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വീണ്ടും സമരത്തിന് ആളുകള്‍ ഒത്തുചേരാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ചയോളം നീണ്ട മറീന ബീച്ചിലെ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചിരുന്നു.

ഫെബ്രുവരി 12 വരെ നിരോധനാജ്ഞ തുടരും. മറീന ബീച്ചിലേക്ക് പ്രക്ഷോഭത്തിന് വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു. രാജ്യവിരുദ്ധ ശക്തികളുടെ ശ്രമമാണിതെന്നാണ് പോലിസ് പറയുന്നത്.
ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമം തടയുകയാണ് പോലിസ് ലക്ഷ്യം. മറീന ബീച്ചിലെത്തുന്ന കുടുംബങ്ങള്‍ക്കും വ്യായാമം ചെയ്യാനെത്തുന്നവര്‍ക്കും യാതൊരു പ്രയാസവുമുണ്ടാവില്ലെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരതെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പോലിസ് പറഞ്ഞു. മറീന, മൈലാപൂര്, ഐസ് ഹൗസ്, ഫോര്‍ഷോര്‍ എസ്റ്റേറ്റ്, ട്രിപ്ലികെയ്ന്‍, അണ്ണാ സ്ക്വയര്‍ തുടങ്ങിയ പോലിസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ.
ഇവിടെ കൂട്ടം കൂടുന്നതും പ്രകടനവും പൊതുയോഗവും നടത്തുന്നതും സത്യാഗ്രഹം ഇരിക്കുന്നതും മനുഷ്യച്ചങ്ങലയുണ്ടാക്കുന്നതും നിരോധിച്ചുവെന്ന് കമ്മീഷണര്‍ എസ് ജോര്‍ജ് അറിയിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications