കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ ദേശവിരുദ്ധ ശക്തികള്‍!! നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലിസ്; മറീന ബീച്ചില്‍ നിരീക്ഷണം ശക്തം

ഫെബ്രുവരി 12 വരെ നിരോധനാജ്ഞ തുടരും. മറീന ബീച്ചിലേക്ക് പ്രക്ഷോഭത്തിന് വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് പ്രക്ഷോഭത്തതിന് വേദിയായ തമിഴ്‌നാട് തലസ്ഥാനത്തെ മറീന ബീച്ചിലും പരിസരപ്രദേശങ്ങളിലും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വീണ്ടും സമരത്തിന് ആളുകള്‍ ഒത്തുചേരാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ചയോളം നീണ്ട മറീന ബീച്ചിലെ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചിരുന്നു.

Marina

ഫെബ്രുവരി 12 വരെ നിരോധനാജ്ഞ തുടരും. മറീന ബീച്ചിലേക്ക് പ്രക്ഷോഭത്തിന് വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു. രാജ്യവിരുദ്ധ ശക്തികളുടെ ശ്രമമാണിതെന്നാണ് പോലിസ് പറയുന്നത്.

ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമം തടയുകയാണ് പോലിസ് ലക്ഷ്യം. മറീന ബീച്ചിലെത്തുന്ന കുടുംബങ്ങള്‍ക്കും വ്യായാമം ചെയ്യാനെത്തുന്നവര്‍ക്കും യാതൊരു പ്രയാസവുമുണ്ടാവില്ലെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരതെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പോലിസ് പറഞ്ഞു. മറീന, മൈലാപൂര്‍, ഐസ് ഹൗസ്, ഫോര്‍ഷോര്‍ എസ്‌റ്റേറ്റ്, ട്രിപ്ലികെയ്ന്‍, അണ്ണാ സ്‌ക്വയര്‍ തുടങ്ങിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.

ഇവിടെ കൂട്ടം കൂടുന്നതും പ്രകടനവും പൊതുയോഗവും നടത്തുന്നതും സത്യാഗ്രഹം ഇരിക്കുന്നതും മനുഷ്യച്ചങ്ങലയുണ്ടാക്കുന്നതും നിരോധിച്ചുവെന്ന് കമ്മീഷണര്‍ എസ് ജോര്‍ജ് അറിയിച്ചു.

English summary
A day after making it clear that Marina beach was out of bounds for any kind of agitation, city police on Saturday clamped prohibitory orders in the surrounding starting midnight to last till February 12, saying despite its warning, the social media messages continued to do the rounds asking youth to congregate in Marina that had witnessed week-long pro-jallikkattu protests that ended in violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X