കെജ്രിവാളല്ല, ഗോവ മുഖ്യനാണ് താരം;കിരണ്‍ ബേദി
പനാജി: മാധ്യമങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാത്രം ഫോക്കസ് ചെയ്യുന്നതിന് പകരം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെപ്പൊലുള്ളവരെ ഫോക്കസ് ചെയ്യണമെന്ന് കിരണ്‍ ബേദി. ഞായറാഴ്ച (ഫെബ്രുവരി 2) ഗോവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകായിരുന്നു കിരണ്‍ ബേദി
തീരദേശ സുരക്ഷയെപ്പറ്റിയുള്ള വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നതിന് ഗോവയില്‍ എത്തിയതായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകര്‍ കെജ്രിവാളിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ആദ്യം കിരണ്‍ ബേദി വിസമ്മതിച്ചു. തുടര്‍ന്ന് എന്ത് കൊണ്ട് നിങ്ങള്‍ സ്വന്തം മുഖ്യമന്ത്രിയെപ്പറ്റി(മനോഹര്‍ പരീക്കര്‍) ചോദിയ്ക്കുന്നില്ല, എന്തെല്ലാം നല്ല കാര്യങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്കായി ചെയ്യുന്നത് എന്ന് കിരണ്‍ ബേദി റിപ്പോര്‍ട്ടര്‍മാരോട് ചോദിച്ചു.

മാധ്യമങ്ങള്‍ കെജ്രിവാളിന് അമിത പ്രാധാന്യം നല്‍കുന്നതിനെ കിരണ്‍ബേദി വിമര്‍ശിച്ചു. ഗോവയിലെ ബിജെപി മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ മാധ്യമങ്ങളോട് അവര്‍ അപേക്ഷിച്ചു. ഒരു കാലത്ത് കെജ്രിവാളിനൊപ്പം അഴിമതി വിരുദ്ധ സമരങ്ങളില്‍ സജീവ പങ്കാളിയായിരുന്നു കിരണ്‍ ബേദി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കുകയും ബിജെപിയോട് കൂടുതല്‍ അടുക്കുകയും ചെയ്തിരിയ്ക്കുന്നു.












Click it and Unblock the Notifications