പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ് അന്തരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ് ശനിയാഴ്ച അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയയും ഹൃദയസംബന്ദമായ അസുഖത്തെ തുടര്‍ന്നും രാഹുല്‍ ബജാജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം.

പരേതയായ രൂപ ബജാജിന്റെ ഭര്‍ത്താവും രാജീവ്/ ദീപ, സഞ്ജീവ്/ഷെഫാലി, സുനൈന/മനീഷ് എന്നിവരുടെ പിതാവുമായ ശ്രീ രാഹുല്‍ ബജാജിന്റെ നിര്യാണത്തെ കുറിച്ച് വളരെ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു. 2022 ഫെബ്രുവരി 12-ന് ഉച്ചതിരിഞ്ഞ് അദ്ദേഹം അന്തരിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു - ബജാജ് ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
1938 ജൂണ്‍ 10 ന് ജനിച്ച രാഹുല്‍ ബജാജ് 40 വര്‍ഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച രാഹുല്‍ ബജാജ് നിലവില്‍ സ്ഥാപനത്തിന്റെ എമിരിറ്റസ് ചെയര്‍മാനായിരുന്നു. 2001ല്‍ രാഹുല്‍ ബജാജിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചു. രാജ്യസഭ എംപിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications