ഇതാണ് യുപിയിലെ ആ 4 പ്രമുഖര്‍; 58 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ്
ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ട വോട്ടെടുപ്പ് നാളെ. 58 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. 11 ജില്ലകളിലാണ് നാളെ വോട്ടിങ്. ബിജെപി അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായവും മുസ്ലിങ്ങളും കര്‍ഷകരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാര്‍ട്ടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നവരാണ് കര്‍ഷകരും ജാട്ടുകളും. ഇത്തവണ ഇവരുടെ മാറ്റം ബിജെപിയിലും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വെല്ലുവിളി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം, എസ്പി നേതൃത്വം നല്‍കുന്ന സഖ്യം, കോണ്‍ഗ്രസ്, ബിഎസ്പി, ഉവൈസിയുടെ എംഐഎം ഉള്‍പ്പെടുന്ന സഖ്യം എന്നിവരാണ് പ്രധാനമായും യുപിയില്‍ ജനവിധി തേടുന്നത്.
Recommended Video

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന 4 പ്രധാന സ്ഥാനാര്‍ഥികളെ പരിചയപ്പെടാം. നോയിഡയില്‍ മല്‍സരിക്കുന്ന ബിജെപി എംഎല്‍എ പങ്കജ് സിങ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ ഒരാളാണ്. സിറ്റിങ് എംഎല്‍എ കൂടിയായ ഇദ്ദേഹം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മൂത്ത മകനാണ്. ബിഎസ്പിയുടെ കൃപറാം ശര്‍മയാണ് പ്രധാന എതിരാളി.
കൈരാനയില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി മൃഗംഗ സിങ് ആണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റൊരു നേതാവ്. പ്രമുഖ ബിജെപി നേതാവ് ഹുകും സിങിന്റെ മൂത്ത മകളാണ് മൃഗംഗ. 2018ല്‍ കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി സ്ഥാനാര്‍ഥി കൂടിയാണിവര്‍. പിതിവിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൃഗംഗ സിങിനെ മല്‍സരിപ്പിക്കുകയായിരുന്നു ബിജെപി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസ്സും ഹസനെ പിന്തുണയ്ക്കുകയായിരുന്നു. ദേശീയ തലത്തില്‍ ചര്‍ച്ചയായ ഉപതിരഞ്ഞെടുപ്പില്‍ തബസും ജയിച്ചെങ്കിലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.
ബഗ്പത്തില്‍ മല്‍സരിക്കുന്ന അഹമ്മദ് ഹമീദ് ആണ് ആദ്യഘട്ട വോട്ടെടുപ്പില്‍ മല്‍സരിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. എസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. ബിജെപിയുടെ സിറ്റിങ് എംഎല്‍എ യോഗേഷ് ധമയോടാണ് ഹമീദ് മല്‍സരിക്കുന്നത്. ആഗ്ര റൂറല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബേബി റാണി മൗര്യയാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സ്ഥാനാര്‍ഥി. ബിജെപി പ്രാദേശിക നേതാവാണ് ബേബി റാണി. 65കാരിയായ ഇവര്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ആയിരുന്നു. സിറ്റിങ് എംഎല്‍എ ഹേമലത ദിവാകറിനെ മാറ്റിയാണ് ബിജെപി ബേബി റാണിക്ക് അവസരം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications