ശക്തികാന്ത് ദാസിന്റെ നിയമനം ഭീതിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത്
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിന്റെ നിയമനം പൊതുസ്ഥാപനങ്ങളിലെ ഭരണനിര്‍വഹണത്തില്‍ നിരവധി ഭയാനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജി. ഊര്‍ജിത് പട്ടേലിന്റെ രാജിയെത്തുടര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ശക്തികാന്ത് ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരുന്നു. ഈ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചാണ് ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രഞ്ജനായ അഭിജിത് ബാനര്‍ജി രംഗത്തെത്തിയത്.
റിസര്‍വ് ബാങ്ക് പോലെ സ്വയം ഭരണാവകാശമുള്ള ഒരു പൊതു സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ നിയമനം.ഫിനാന്‍സ് സെക്രട്ടറിയായിരിക്കെ നോട്ടുനിരോധനം പോലെ വിവാദ തീരുമാനമെടുത്ത ശക്തികാന്ത് ദാസിന്റെ നിയമനം ഭീതിയുളവാക്കുന്നു എന്നായിരുന്നു അഭിജിത് ബാനര്‍ജിയുടെ പ്രതികരണം. നിയമങ്ങള്‍ നിലനില്ക്കും,സംയമനം പാലിക്കണം,നാം നമ്മുടെ കൈകള്‍ കുറച്ചുകൂടി മുറുക്കണം.എന്നാല്‍ ഇത് കെട്ടഴിച്ചു വിടുംപോലായി. ശക്തികാന്ത് ദാസിന്റെ നിയമനത്തെ കുറിച്ചായിരുനന്നു ഈ പരാമര്‍ശം.ഊര്‍ജിത് പട്ടേല്‍ അധികാരയുക്തമായ സമ്മര്‍ദത്തിന്റെ ഭാഗമായാണ് പടിയിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുപിഎ കാലത്ത് ജിഡിപിയിലുണ്ടായ വളര്‍ച്ചയില്‍ ഇപ്പോള്‍ കുറവ് വന്നിരിക്കയാണ്.വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്യുകയാണ്. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന പുറത്തുനിന്നും ഒരാളായിരുന്നു ആര്‍ബിഐയ്ക്കായി വേണ്ടത്.എങ്കില്‍ മാത്രമേ പ്രായോഗികതയോടെയുള്ള ഭരണം ആര്ബിഐയിലുണ്ടാവുകലുള്ളു എന്നും അഭിജിത് ബാനര്‍ജി കൂട്ടിചേര്‍ത്തു. രാജ്യം കുറച്ച് വര്‍ഷങ്ങളിലേക്ക് ത്വരിത വളര്‍ച്ച നേടും,എന്നാത് അത് അന്തര്‍ലീനമായ ശക്തി കൊണ്ടല്ല മറിച്ച് ലഭ്യമായ വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ കൊണ്ടാണ്.രാജ്യം 7 ശതമാനത്തിലധികം വളര്‍ച്ച നിരക്ക് ഉണ്ടാകണമെന്ന് ബാനര്‍ജി പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications